നാ​ട്ടു​കാ​ർ​ക്ക്​ കു​ടി​നീ​രു​മാ​യി വീ​ണ്ടും ബീ​രാ​ൻ ഹാ​ജി

കുന്ദമംഗലം: കുടിവെള്ളക്ഷാമം രൂക്ഷമായ കാരന്തൂരിലെ ഉയർന്ന പ്രദേശങ്ങളിൽ ഇത്തവണയും ബീരാൻ ഹാജിയുടെ കുടിവെള്ള വണ്ടി എത്തി. തുടർച്ചയായി ആറാം വർഷമാണ് കാരന്തൂർ മഹല്ല് പ്രസിഡൻറ് കൂടിയായ നാലുകണ്ടി ബീരാൻ ഹാജി സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നത്. വെള്ളാരംകുന്ന്മല, കലങ്ങോട് കുന്ന് ഭാഗങ്ങളിലെ നൂറോളം കുടുംബങ്ങൾക്കാണ് ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ ആവശ്യത്തിനനുസരിച്ച് വെള്ളമെത്തിക്കുന്നത്. കാരന്തൂരിനടുത്ത് മുണ്ടിക്കൽ താഴത്തുള്ള സ്വന്തം സ്ഥലത്തെ കിണറ്റിൽനിന്ന് സ്വന്തം ലോറിയിൽ ഘടിപ്പിച്ച ടാങ്കിൽ നിറച്ചാണ് മക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ വിതരണം. കാരന്തൂർ ടൗൺ പള്ളി ഖത്തീബ് റാഷിദ് യമാനിയുടെ പ്രാർഥനയോടെയാണ് വിതരണം ആരംഭിച്ചത്. മഴക്കാലം തുടങ്ങുംവരെ വിതരണം ഉണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.