മു​ക്കം ഫ​യ​ർ സ്​​റ്റേ​ഷ​ൻ പ്രവർത്തന സജ്ജം

മുക്കം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മുക്കം ഫയർസ്റ്റേഷന് സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. അഗസ്ത്യൻ മുഴിയിൽ മിനി സിവിൽ സ്റ്റേഷന് സമീപം പൂർത്തിയായ കെട്ടിടത്തിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയാകും. 67 സെൻറ് സ്ഥലത്ത് മൂന്നരക്കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് പുതിയകെട്ടിടം. സേനയുടെ വാഹനങ്ങൾ നിർത്തിയിടാനായി നാല് ഗാരേജുകൾ, മൂന്ന് റെസ്റ്റ് റൂമുകൾ, രണ്ട് ഓഫിസ് റൂമുകൾ, റീഡിങ് റൂം, െറേക്കാഡ് റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ട്. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാൺ കൺസ്ട്രക്ഷൻസ് ആണ് കെട്ടിടത്തിെൻറ പണി പൂർത്തീകരിച്ചത്. 1999 ഒക്ടോബർ 18ന് നായനാർ മുഖ്യമന്ത്രിയായിരിക്കെയാണ് മുക്കം അഗ്നിശമനാകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. മലയോരപ്രദേശങ്ങളിലെ അത്യാഹിതങ്ങൾ നേരിടാൻ കോഴിക്കോട്ടുനിന്നും അഗ്നിശമന സേന എത്തുമ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിട്ടുണ്ടാകും. ഈ സ്ഥിതി കണക്കിലെടുത്താണ് അന്ന് മുക്കത്ത് പുതിയ യൂനിറ്റ് അനുവദിച്ചത്. തുടക്കം മുതൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിശമനസേന എന്നും പരാധീനതകൾക്ക് നടുവിലായിരുന്നു. ആവശ്യത്തിന് ജീവനക്കാരോ സുരക്ഷ ഉപകരണങ്ങളോ ഇല്ല. മഴക്കാലമായാൽ പുഴവെള്ളം നിറഞ്ഞ് കെട്ടിടം വെള്ളത്തിനടിയിലാകും. ജീവനക്കാരുടെ വാഹനങ്ങൾ നിർത്തിയിടാനോ അവർക്ക് വിശ്രമിക്കാനോ സ്ഥലമില്ല. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഈ പരാധീനതകളോട് വിടപറയാമെന്ന ആശ്വാസത്തിലാണ് അഗ്നിശമനസേന ജീവനക്കാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.