കോഴിക്കോട്: വരൾച്ചയിൽ നാട് കുടിവെള്ളത്തിനായി അലയുേമ്പാൾ പ്രധാന ജലസ്രോതസ്സായ പുഴകളിൽ കൈയേറ്റം വ്യാപകം. ജില്ലയിലെ പൂനൂർപുഴ, കുറ്റ്യാടിപ്പുഴ, കല്ലായിപ്പുഴ, മാമ്പുഴ, ഇരുതുള്ളിപ്പുഴ എന്നിവയിലെല്ലാം കൈയേറ്റം വ്യാപകമാണ്. പുഴസംരക്ഷണ ഭിത്തി നിർമാണത്തിെൻറ മറവിലാണ് ഏറെയും കൈേയറ്റം. വ്യാപക പരാതിയെ തുടർന്ന്, ജില്ല കലക്ടർ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പൂനൂർപുഴ സന്ദർശിച്ചെങ്കിലും കൈയേറ്റം തുടരുകയാണ്. ഇരുതുള്ളിപ്പുഴയിലാണ് അവസാന സംഭവം. കൂടത്തായ് പാലത്തിന് സമീപം അമ്പതോളം മീറ്റർ നീളത്തിലും 10 മീറ്ററോളം ഉയരത്തിലുമാണ് മണ്ണിട്ട് പുഴ കൈയേറിയത്. രണ്ട് മീറ്ററോളം വീതിയിലാണ് ഇത്രയും സ്ഥലത്ത് സർക്കാർ ഭൂമി നഷ്ടമായത്. ഇവിടെ ജലസേചന വകുപ്പ് വെള്ളത്തിൽ നിർമിച്ച സംരക്ഷണ ഭിത്തി കൈയേറ്റത്തിന് കാരണമാകുമെന്ന് അന്നുതന്നെ നാട്ടുകാർ അഭിപ്രായപ്പട്ടിരുന്നു. കഴിഞ്ഞ വർഷം കൈയേറ്റം നടന്നപ്പോൾ റവന്യു വകുപ്പ് അധികൃതർ തടഞ്ഞ സ്ഥലത്താണ് വീണ്ടും മണ്ണിട്ടത്. തിങ്കളാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോഡുകണക്കിന് മണ്ണ് പുഴയിലേക്ക് തള്ളുകയായിരുന്നു. ബുധനാഴ്ചയാണ് റവന്യുവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പ്രാഥമിക പരിശോധനയിൽ ൈകേയറ്റം കണ്ടെത്തിയതായും രേഖകൾ പരിശോധിച്ച് സർവേ നടത്തി കൈേയറ്റം ഒഴിവാക്കിയ ശേഷമേ തുടർപ്രവൃത്തികൾ നടത്താവൂ എന്ന് നിർദേശം നൽകിയതായും രാരോത്ത് വില്ലേജ് ഒാഫിസർ എ.എം. നിസാമുദ്ദീൻ പറഞ്ഞു. കൈയേറ്റ സ്ഥലത്ത് ഇട്ട മണ്ണ് എടുപ്പിക്കാൻ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതായും അദ്ദേഹം പറഞ്ഞു. ജില്ല പുഴ സംരക്ഷണ പ്രവർത്തകരായ പി.എച്ച്. താഹ, എം. രാജൻ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. കഴിഞ്ഞ ദിവസം ഇേത പുഴയിൽ കരീറ്റിപ്പറമ്പ് ഭാഗത്ത് പുഴയോരത്തെ കൃഷി നശിപ്പിച്ച് കളിസ്ഥലം നിർമിക്കാനുള്ള ശ്രമത്തിൽ മുപ്പതോളം പേർെക്കതിരെ കേസെടുത്തിരുന്നു. പൂനൂർ പുഴയിൽ നെല്ലാങ്കണ്ടി, പാലക്കുറ്റി, കിഴക്കോത്ത് എന്നിവിടങ്ങളിൽ പുഴപുറേമ്പാക്ക് ഭൂമിയിൽ കളിസ്ഥലം നിർമാണം പുഴ സംരക്ഷണസമിതി പ്രവർത്തകർ തടയുകയായിരുന്നു. കൊടുവള്ളി നഗരസഭയിൽ മാത്രം 220 ഏക്കറോളം ഭൂമിയാണ് കൈയേറിയതെന്നാണ് റവന്യു വകുപ്പിെൻറ കണക്ക്. മാമ്പുഴയിൽ 18 കി.മീ. മീറ്ററിനിടെ 20 ഏക്കറോളം സ്ഥലം കൈയേറി. കല്ലായിപ്പുഴയിൽ 80 ഏക്കറോളം കൈയേറിയിട്ടും നടപടിയില്ല. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ എവിടെയാണോ പുഴ വെള്ളം എത്തിയത്, അവിടെനിന്ന് 50 മീറ്റർ മാറിയേ നിർമാണപ്രവർത്തനങ്ങൾ പാടുള്ളൂവെന്നാണ് നിയമം. എന്നാൽ, പുഴയുടെ കരവരെയെത്തുന്ന തരത്തിലാണ് കൈയേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.