വി​മു​ക്​​ത​ഭ​ട​െ​​ൻ​റ ആ​ത്​​മ​ഹ​ത്യ: പൊ​ലീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം

ബാലുശ്ശേരി: വിമുക്തഭടെൻറ ആത്മഹത്യയിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തം. അകാരണമായി പൊലീസ് മർദിച്ചതിലും അസഭ്യം പറഞ്ഞതിലും മനംനൊന്ത് വിമുക്തഭടനായ എരമംഗലം കുരുവങ്ങൽ രാജൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധം വ്യാപകമാകുന്നു. ആരോപണവിധേയനായ ബാലുശ്ശേരി സി.െഎ കെ. സുഷീറിനെതിരെ െകാലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.െജ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്-യൂത്ത്കോൺഗ്രസ് പ്രവർത്തകരും ബാലുശ്ശേരി പൊലീസ് സ്റ്റേഷന് മുമ്പിലേക്ക് പ്രതിഷേധ പ്രകടനം നത്തി. മണ്ഡലം പ്രസിഡൻറ് സി. രാജൻ, നിജേഷ് അരവിന്ദ്, കെ.കെ. പരീദ്, ഇ.ടി. ബിനോയ്, വൈശാഖ് കണ്ണോറ എന്നിവർ നേതൃത്വം നൽകി. പൊലീസ് പീഡനം കാരണം വിമുക്തഭടൻ ജീവനൊടുക്കിയ സംഭവത്തിൽ കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ആത്മഹത്യക്ക് കാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. ബാലുേശ്ശരി സി.െഎ ഒാഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും േയാഗം തീരുമാനിച്ചു. എ. ബാലൻനായർ അധ്യക്ഷതവഹിച്ചു. എ.കെ. അശോകൻ, വി.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.