കോഴിക്കോട്: മതേതര രാഷ്ട്രീയ കക്ഷികൾക്ക് പിന്തുണ നൽകാതെ ഹിന്ദു വർഗീയതയെ പിന്താങ്ങി ഇന്ത്യയിൽ മതേതരത്വത്തെ തുടച്ചുനീക്കാനും കലാപമുണ്ടാക്കാനുമുള്ള ഗൂഢനീക്കം ഇന്ത്യയിൽ തീവ്ര മുസ്ലിം വർഗീയ സംഘടനകൾ പലപ്പോഴും സ്വീകരിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്ന് അഡ്വ. ടി. സിദ്ദീഖ്. ബിഹാർ തെരഞ്ഞെടുപ്പിലെ സന്ദേശം ഉൾക്കൊണ്ടുപോകാൻ യു.പി തെരഞ്ഞെടുപ്പിൽ മതേതരകക്ഷികൾക്ക് സാധിച്ചില്ല. പ്രക്ഷുബ്ധ പ്രസ്താവന നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാര്യത്തിലെ പോരാളിയായ യോഗി ആദിത്യനാഥ് യു.പി ഭരിക്കുന്നത് ആശങ്കയോെടയാണ് കാണേണ്ടത്. ഗോവയിലും മണിപ്പൂരിലും ഗവർണർമാരെ ഉപയോഗപ്പെടുത്തി ബി.ജെ.പി നടപ്പാക്കിയത് രാഷ്ട്രീയ ഫാഷിസമാണെന്ന് അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു എജുക്കേഷനൽ ആൻഡ് കൾചറൽ അക്കാദമി സംഘടിപ്പിച്ച വി.എം. പ്രമോദ്കുമാർ അനുസ്മരണവും ‘ജനാധിപത്യത്തിെൻറ വർത്തമാനം’ എന്ന സെമിനാറും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജവഹർലാൽ നെഹ്റു അക്കാദമി ചെയർമാൻ വി. അബ്ദുൽറസാഖ്, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, അക്കാദമി ട്രഷറർ പി. ബീന, ഡി.സി.സി സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ, കെ. ദിനേശൻ, കെ.കെ. പ്രമോദ്കുമാർ, എം. ശശിധരൻ, എം. ഷാജീവ്കുമാർ, കെ. ലിനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.