കോ​ഴി​ക്കോ​ട്ട്​ ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​കം

കോഴിക്കോട്: മതിയായ പണം ലഭിക്കാത്തതിനെ തുടർന്ന് ജില്ലയിലെ ട്രഷറികളുടെ പ്രവർത്തനം ഭാഗികം. സിവിൽ സ്റ്റഷനിൽ പ്രവർത്തിക്കുന്ന പെൻഷൻ പെയ്മെൻറ് ട്രഷറിയിൽ നിന്ന് പെൻഷൻ കിട്ടാതെ നാനൂറോളം ആളുകളാണ് മടങ്ങിയത്. രണ്ടുകോടിയോളം രൂപയാണ് ഇവിടെ പെൻഷൻ വിതരണത്തിന് വേണ്ടിയിരുന്നത് എന്നിരിക്കെ ബാങ്കിൽനിന്ന് 40 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതോടെയാണ് പെൻഷൻ വിതരണം താളം െതറ്റിയത്. ചൊവ്വാഴ്ച ആയിരത്തോളം പേർക്ക് ടോക്കൻ നൽകിയിട്ട് പകുതിയോളം പേർക്ക് മാത്രമാണ് പെൻഷൻ നൽകാൻ സാധിച്ചത്. അവശേഷിച്ചവർക്ക് ബുധനാഴ്ചയാണ് പെൻഷൻ ൈകമാറിയത്. ഇതോടെ ബുധനാഴ്ച പെൻഷൻ വാങ്ങാനെത്തിയ നൂറുകണക്കിനാളുകളോട് അടുത്ത പ്രവൃത്തി ദിവസം വന്ന് പെൻഷൻ കൈപ്പറ്റാനാണ് നിർദ്ദേശിച്ചത്. നിലവിൽ പരമാവധി 30,000 രൂപവെര മാത്രമാണ് പെൻഷൻ അനുവദിക്കുന്നത്. നോട്ട് ക്ഷാമം രൂക്ഷമാണെന്ന സൂചന വന്നതോടെ പതിവിനേക്കാൾ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ജില്ലയിലെ മറ്റുട്രഷറികളിലും പണത്തിന് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.