അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​: വാ​ഹ​ന ഉ​ട​മ​ക​ളും പൊ​ലീ​സും ത​മ്മി​ൽ ത​ർ​ക്കം പ​തി​വ്​

കോഴിക്കോട്: അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടി കർശനമാക്കിയതോടെ പലയിടത്തും ഉടമസ്ഥർ തർക്കവുമായി രംഗത്തെത്തി. നഗരത്തിൽ ആവശ്യത്തിന് പാർക്കിങ് സൗകര്യം ഒരുക്കാൻ അധികൃതർ തയാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് ബൈക്കുടമകളും കാറുടമകളും പലയിടത്തും പൊലീസുമായി തട്ടിക്കയറുന്നത്. ഞായറാഴ്ച രാത്രി ഏഴോടെ മാനാഞ്ചിറ പട്ടാളപ്പള്ളിക്കു സമീപം റോഡിൽ നിർത്തിയിട്ട ബൈക്കുകൾ ട്രാഫിക് പൊലീസ് ചങ്ങലക്കിട്ടതിനെ തുടർന്ന് തർക്കമുണ്ടായിരുന്നു. പൊലീസ് കമീഷണറുടെ നിർദേശത്തെ തുടർന്ന് ചങ്ങലയിട്ട ബൈക്കുകൾ പിന്നെ വിട്ടുകൊടുത്തു. നഗരത്തിലെ പല റോഡുകളിലെയും പാർക്കിങ് നിരോധിച്ചുവെന്ന ബോർഡിനു താഴെ പോലും വാഹനങ്ങൾ നിർത്തുന്നതിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരുകയാണ്. അരബിന്ദ്ഘോഷ് റോഡിലും മുതലക്കുളത്തും നിരവധി ദിവസങ്ങളിൽ കാറിനും ബൈക്കിനുമെല്ലാം പൊലീസ് പൂട്ട് ഇട്ടിരുന്നു. പിഴ ചുമത്തിയാണ് വാഹനങ്ങൾ വിട്ടുകൊടുക്കുന്നത്. നോ പാർക്കിങ് ബോർഡിന് താഴെയും ഫുട്പാത്തിലും ഉൾപ്പെടെ പാർക്കിങ് വ്യാപകമാണ്. എന്നാൽ, മിക്ക കെട്ടിടങ്ങൾക്കും ആവശ്യത്തിന് പാർക്കിങ് സൗകര്യമില്ലാത്തതാണ് വാഹനങ്ങൾ റോഡിൽ നിർത്താൻ ഇടയാക്കുന്നത്. പാർക്കിങ് സൗകര്യം ഇല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ പാടില്ലെന്നാണ് വ്യവസ്ഥയെങ്കിലും നഗരസഭ അധികൃതർ കാര്യക്ഷമമായി നടപ്പാക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.