പാ​ലേ​രി​യി​ൽ ബോം​ബേ​റ്​ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു

പാലേരി: പാലേരിയിൽ ൈസ്വരജീവിതത്തിന് ഭീഷണിയായി ബോംബേറ് തുടർക്കഥയായി മാറുന്നു. ശനിയാഴ്ച രാത്രി ഒരു സി.പി.എം പ്രവർത്തകെൻറയും ഒരു ബി.ജെ.പി പ്രവർത്തകെൻറയും വീടുകൾക്ക് നേരെയാണ് ബോംബേറുണ്ടായത്. രാത്രി 11ന് വാഹനത്തിലെത്തിയ സംഘമാണ് മരുതോളി ഭാനുമതിയുടെ വീടിനുനേരെ ബോംബെറിഞ്ഞത്. ബോംബേറിൽ വീടിെൻറ മുൻഭാഗത്തെ ചുമരിന് ദ്വാരമുണ്ടാവുകയും വരാന്തയുടെ ഇരിപ്പിടത്തിൽ പതിച്ച ടൈലുകൾ അടർന്നുവീഴുകയും ചെയ്തു. ഉഗ്രശബ്ദമുള്ള ബോംബുകളാണ് പൊട്ടിയതെന്ന് പരിസരവാസികൾ പറയുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് 12 മണിയോടടുത്ത് വിളിപ്പാടകലെ തട്ടാർകണ്ടി സജീവെൻറ വീടിനുനേരെയും ബോംബേറുണ്ടായി. മുൻവശത്തെ വാതിലിൽ വലിയ ദ്വാരമുണ്ടായി. സജീവൻ ബി.ജെ.പി പ്രവർത്തകനാണ്. മരുതോളി ഭാനുമതിയും ഒാേട്ടാഡ്രൈവറായ മകൻ ബബിൻരാജും സി.പി.എം കുടുംബത്തിൽ പെട്ടവരുമാണ്. രണ്ടാഴ്ചയിലധികമായി ബി.ജെ.പി, ആർ.എസ്.എസ്-സി.പി.എം സംഘർഷം നിലനിൽക്കുന്ന പാലേരിയിൽ പൊലീസ് കാവൽ തുടരുന്നുണ്ടെങ്കിലും ഉണർന്നുപ്രവർത്തിക്കാനും കുറ്റവാളികളെ കണ്ടെത്താനും ഇതുവരെ സാധിച്ചിട്ടില്ലെന്ന് പരക്കെ പരാതിയുണ്ട്. അതിനിടെ, പാലേരിയിലടക്കം പേരാമ്പ്ര മേഖലയിൽ ഇൗയിടെയുണ്ടായ ബോംബ് സ്േഫാടനങ്ങളിൽ ഉപയോഗിച്ച ബോംബുകളത്രയും ഒരേ രൂപത്തിലുള്ളതാണെന്ന് വിശദീകരിക്കപ്പെടുന്നു. പല ദിവസങ്ങളിലായി പാലേരി ടൗൺ അടഞ്ഞുകിടക്കുന്നതിനാൽ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരിക്കുന്നു. എപ്പോൾ ബോംബേറുണ്ടാകും, എപ്പോൾ ആക്രമിക്കപ്പെടും എന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. മത്സരബുദ്ധിയോടെയാണ് ഇരുവിഭാഗവും പ്രവർത്തിക്കുന്നതെന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.