മ​ക​ളോ​ടൊ​പ്പം മ​റ്റു നാ​ലു​പേ​ർ​ക്കും മം​ഗ​ല്യം; അ​മ്മ​ദ് ഹാ​ജി ഒ​രു​ക്കി​യ​ത്​ സ്​​​നേ​ഹ​പ്പ​ന്ത​ൽ

പേരാ മ്പ്ര: തെൻറ മകളുടെ വിവാഹത്തിന് പന്തിരിക്കരയിലെ അൽവാലി അമ്മദ് ഹാജി ഒരുക്കിയത് വെറുമൊരു പന്തലല്ല, സ്നേഹത്തിെൻറ വലിയ പന്തലായിരുന്നു അത്. കാരണമുണ്ട്, മകൾ നുസ്രത്തിെൻറ കല്യാണത്തോടൊപ്പം മറ്റു നാലു യുവതികളുടെ വിവാഹസ്വപ്നം കൂടിയാണ് ഞായറാഴ്ച പൂവണിഞ്ഞത്. പേരാമ്പ്ര ദിയ ഗോൾഡ് ഉടമയായ ഇദ്ദേഹത്തിെൻറ മകൾ നുസ്രത്തിനെ ചങ്ങരോത്ത് പരേതനായ ആപ്പറ്റ കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ മുഹമ്മദാണ് ജീവിതസഖിയാക്കിയത്. ചെമ്പ്ര വെള്ളികുളത്ത് സാജിമ, മുയിപ്പോത്ത് ചാത്തോത്ത് മീത്തൽ റസിയ, കുട്ടോത്ത് കുന്നോത്ത് മീത്തൽ അസ്മ, കടിയങ്ങാട് രഞ്ജുഷ എന്നിവരുടെ കല്യാണമാണ് ഇതോടൊപ്പം നടന്നത്. എല്ലാവർക്കും 10 പവൻ വീതം സ്വർണവും മഹ്റും വസ്ത്രങ്ങൾക്കടക്കമുള്ള പണവും നൽകി. സാജിമക്ക് സെൻറർ മുക്കിലെ കൊല്ലൻകണ്ടി മുനീർ ആണ് വരൻ. റസിയക്ക് പള്ളിയത്ത് സമീർ മിന്നുചാർത്തി. അസ്മയുടെ ജീവിത പങ്കാളി ഈസ്റ്റ് പേരാമ്പ്ര വാഴയിൽ ഷൗക്കത്താണ്. രഞ്ജുഷക്ക് പട്ടാണിപാറയിലെ രാധാകൃഷ്ണനാണ് താലി ചാർത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞയാഴ്ച കടിയങ്ങാട് ക്ഷേത്രത്തിലാണ് നടന്നത്. വിവാഹചടങ്ങുകൾക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. റഫീഖ് സക്കരിയ ഫൈസി, എസ്.പി. കുഞ്ഞമ്മദ്, കെ. ബാലനാരായണൻ, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, പാളയാട്ട് ബഷീർ, സി.എസ്.കെ. തങ്ങൾ, വി.കെ. നാരായണൻ അടിയോടി, ബഷീർ ബാഖവി, സയ്യിദ് അലി, എൻ.എം. കുഞ്ഞബ്ദുല്ല, കല്ലൂർ മുഹമ്മദലി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.