ഇ​നി ജ​ന​സ​മ്പ​ർ​ക്ക​ത്തി‍െൻറ നാ​ളു​ക​ൾ: പ​രാ​തി കേ​ൾ​ക്കു​ന്ന​ത്​ ക​ല​ക്​​ട​ർ

കോഴിക്കോട്: ദുരിതാശ്വാസ നിധിയിൽനിന്നും ദുരന്തനിവാരണ ഫണ്ടിൽനിന്നും ലഭിക്കേണ്ട സഹായധനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ജില്ല കലക്ടറുടെ ജനസമ്പർക്ക പരിപാടിക്ക് തിങ്കളാഴ്ച കോഴിക്കോട് താലൂക്കിൽ തുടക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിവെച്ച ജനകീയ പരിപാടിയാണ് ജനസമ്പർക്ക പരിപാടി. ആളുകൾക്ക് നേരിട്ട് അപേക്ഷ നൽകാനും അവയിൽ തീർപ്പ് കൽപിക്കാനുമായി ഒരു ദിനമെന്നതാണ് പരിപാടിയുടെ സങ്കൽപം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായം, ദേശീയ കുടുംബസഹായ പദ്ധതിയിൽനിന്നുള്ള സഹായം, ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള സഹായം, പട്ടയം, കേൾവി സഹായികൾ എന്നിവ താലൂക്ക് തലങ്ങളിൽ വിതരണം ചെയ്യും. ആദ്യമെത്തുന്ന അപേക്ഷകർക്ക് ടോക്കൺ സംവിധാനത്തിലൂടെ, സമർപ്പിച്ച പരാതിയിൽ സ്വീകരിച്ച നടപടി അറിയാം. ജില്ല കലക്ടറെ നേരിട്ട് കാണേണ്ടവർക്ക് അതിനുള്ള സൗകര്യവും ഏർപ്പെടുത്തും. കോഴിക്കോട് താലൂക്ക് തല ജനസമ്പർക്ക പരിപാടിക്ക് തിങ്കളാഴ്ച ജൂബിലി ഹാളിൽ തുടക്കമാവും. രാവിലെ ഒമ്പതിന് ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് താലൂക്കിൽ ഇതുവരെ 723 അപേക്ഷകളാണ് ലഭിച്ചത്. ജനസമ്പർക്ക പരിപാടിയിൽ പുതിയ അപേക്ഷകളും സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. സഹായധനം സ്വീകരിക്കാൻ അർഹരായ അപേക്ഷകർ തിരിച്ചറിയൽ രേഖ, റേഷൻ കാർഡ് എന്നിവ സഹിതം ഹാജരാകണം. വടകര താലൂക്ക് തല ജനസമ്പർക്ക പരിപാടി ഏപ്രിൽ നാലിന് വടകര മുനിസിപ്പൽ ടൗൺ ഹാളിലും കൊയിലാണ്ടി താലൂക്ക് തല ജനസമ്പർക്ക പരിപാടി ഏപ്രിൽ അഞ്ചിന് കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിലും താമരശ്ശേരി താലൂക്ക് തല ജനസമ്പർക്ക പരിപാടി ഏപ്രിൽ ആറിന് കാരാടി ഗവ.യു.പി സ്കൂളിലും നടക്കും. വടകരയിൽ 409 അപേക്ഷകളും കൊയിലാണ്ടിയിൽ 791 അപേക്ഷകളും താമരശ്ശേരിയിൽ 405 അപേക്ഷകളുമാണ് ഇതിനകം ലഭിച്ചത്. ജനസമ്പർക്ക പരിപാടിക്കായി കൗണ്ടറുകൾ സജ്ജീകരിച്ച് വിപുലമായ സൗകര്യം ഏർപ്പെടുത്തുമെന്ന് ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും സജ്ജമാക്കും. ജില്ലതല ഉദ്യോഗസ്ഥർ രാവിലെ കൃത്യസമയത്തുതന്നെ പരിപാടിയിൽ ഹാജരാകണമെന്ന് കലക്ടർ അറിയിച്ചു. യോഗത്തിൽ എ.ഡി.എം ടി. ജനിൽകുമാർ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.