കോഴിക്കോട്: കോർപറേഷെൻറ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി മീഞ്ചന്ത ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് കായിക പഠനത്തിലുൾപ്പെടെ സമഗ്ര വികസനമാണ് വേണ്ടതെന്ന് മേയർ പറഞ്ഞു. വിദ്യാർഥികളുടെ ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തി േപ്രാത്സാഹിപ്പിക്കണം. എല്ലാ നിലക്കും മികവിെൻറ കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ മാറ്റണം. അതിനാവശ്യമായ അടിസ്ഥാനസൗകര്യം ഏർപ്പെടുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. കോർപറേഷൻ പുതിയ സാമ്പത്തികവർഷം 10 കോടി രൂപ വിദ്യാഭ്യാസ മേഖലക്കായി നീക്കിവെച്ചിട്ടുണ്ടെന്നും മേയർ അറിയിച്ചു. മീഞ്ചന്ത സ്കൂളിന് ജംപിങ് മാറ്റ്, ഹൈജംപ്, പോൾവാൾട്ട ് ഉപകരണങ്ങൾ, ഹോക്കി സ്റ്റിക്കുകൾ എന്നിവ മേയർ വിതരണം ചെയ്തു. ഡെപ്യൂട്ടി മേയർ മീര ദർശക് അധ്യക്ഷത വഹിച്ചു. കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ്, കൗൺസിലർമാരായ നമ്പിടി നാരായണൻ, കെ. നജ്മ, സ്കൂൾ ഹെഡ്മിസ്ട്രസ് വി.ജി. ജീത, പ്രിൻസിപ്പൽ കെ.സി. പ്രദീപ, പി.ടി.എ പ്രസിഡൻറ് പി.എം. സുരേഷ്ബാബു, സ്റ്റാഫ് സെക്രട്ടറി എം.പി. മോഹനൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ-കായിക സ്ഥിരംസമിതി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും സമഗ്ര വിദ്യാഭ്യാസപദ്ധതി കോ ഓഡിനേറ്റർ വി.പി. രാജീവൻ നന്ദിയും പറഞ്ഞു. 2016-17 സാമ്പത്തികവർഷത്തിൽ 10 ലക്ഷം രൂപ ചെലവിൽ അഞ്ചുവീതം സ്കൂളുകൾക്കാണ് ജംപിങ് മാറ്റും ഹോക്കി സ്റ്റിക്കും കോർപറേഷൻ നൽകുന്നത്. മീഞ്ചന്ത സ്കൂളിന് പുറമെ ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസ്, ഗണപത് ഗേൾസ് ചാലപ്പുറം, മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂൾ, ആഴ്ചവട്ടം ഹൈസ്കൂൾ എന്നിവക്കാണ് ജംപിങ് മാറ്റ് നൽകുന്നത്. മീഞ്ചന്ത സ്കൂളിന് പുറമെ മോഡൽ ഹൈസ്കൂൾ, നടക്കാവ് ഗേൾസ് ഹൈസ്കൂൾ, കുറ്റിച്ചിറ ഹൈസ്കൂൾ, ഈസ്റ്റ്ഹിൽ ഹൈസ്കൂൾ എന്നിവക്കാണ് ഹോക്കി സ്റ്റിക്കുകൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.