കോഴിക്കോട്: ദേശീയ, സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പായാൽ ജില്ലയിൽ പൂേട്ടണ്ടിവരുന്നത് 10 വിദേശ മദ്യഷോപ്പുകളും 28 ബീർ-വൈൻ പാർലറുകളും 57 കള്ളുഷാപ്പുകളും. ദേശീയ, സംസ്ഥാന പാതകളുടെ നിശ്ചിതപരിധിയിൽ വരുന്നതാണ് ഇത്രയും സ്ഥാപനങ്ങൾ. നിലവിൽ ജില്ലയിൽ 14 വിദേശമദ്യ ഷാപ്പുകളും 34 ബീർ, വൈൻ പാർലറുകളും 190 കള്ളുഷാപ്പുകളുമാണ് ജില്ലയിലുള്ളതെന്നും കോടതി വിധിയുടെ പകർപ്പ് ലഭിച്ചശേഷമാവും പൂേട്ടണ്ടവ സംബന്ധിച്ച അറിയിപ്പ് ഉന്നതങ്ങളിൽ നിന്നുണ്ടാവുകയെന്നും ഡിവിഷനൽ എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് പറഞ്ഞു. പല മദ്യഷോപ്പുകളും ദേശീയപാതയോരത്തുനിന്ന് ഉൾപ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാൻ ഒൗേദ്യാഗിക തലത്തിൽ നേരത്തേ നീക്കങ്ങളുണ്ടായെങ്കിലും ബഹുജനപ്രക്ഷോഭത്തെ തുടർന്ന് മുടങ്ങിയ മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.