വാ​ഹ​ന പ​ണി​മു​ട​ക്ക് ഭാ​ഗി​ക ഹ​ർ​ത്താ​ലാ​യി

കോഴിക്കോട്: വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി സമരസമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ ഭാഗിക ഹർത്താലായി. മുതലക്കുളത്ത് ഒാേട്ടാറിക്ഷ സമരാനുകൂലികൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകൾ പതിവുപോലെ ഒാടിയത് യാത്രക്കാർക്ക് ഏറെ ആശ്വാസമായി. ഹോട്ടലുകൾ അടക്കം കടകൾ പകുതിയോളം മിക്കയിടത്തും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഇല്ലാത്ത റൂട്ടുകളിൽ യാത്രക്കാർ നന്നേ വലഞ്ഞു. പലരും ഇരുചക്രവാഹനങ്ങളെയും സ്വകാര്യ വാഹനങ്ങളെയുമാണ് ആശ്രയിച്ചത്. സ്വകാര്യ ബസുകളും ഓട്ടോകളും മറ്റ് സമാന്തരസർവിസുകളും നിരത്തിലിറങ്ങാത്തത് നഗരത്തിൽ എത്തിയവരെ വലച്ചു. ഓട്ടോകളിൽ ഒരുവിഭാഗം സർവിസ് നടത്തിയെങ്കിലും ചിലയിടങ്ങളിൽ തടഞ്ഞതോടെ അവരും നിർത്തി. മുതലക്കുളത്ത് യൂനിഫോം ധരിച്ച് സർവിസ് നടത്തിയ ഓട്ടോക്കാരനെയാണ് സമര അനുകൂലികൾ തടഞ്ഞത്. ജില്ലയിൽ മറ്റിടങ്ങളിലൊന്നും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. രാവിലെ മുതൽതന്നെ സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. പണിമുടക്ക് വലിയതോതിൽ വ്യാപാരികളെ ബാധിച്ചില്ലെങ്കിലും താരതമ്യേന കച്ചവടം കുറവായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. പുലർച്ചെ വിവിധ കച്ചവടസ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ എത്തുന്നവരും വെള്ളിയാഴ്ച പാളയത്ത് എത്തിയില്ല. വലിയങ്ങാടിയിൽ ചരക്കുലോറികൾ എത്താത്തതിനാൽ കച്ചവടസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. തൊഴിലാളികൾ ജോലിക്കെത്തിയില്ല. എന്നാൽ, വിപണിക്ക് അവധി നൽകിയിരുന്നില്ല. സിനിമ തിയറ്ററുകളിലും തിരക്ക് കുറവായിരുന്നു. പണിമുടക്ക് പൂർണമായിരുന്നുവെന്ന് സംയുക്ത മോേട്ടാർ തൊഴിലാളി യൂനിയൻ അറിയിച്ചു. ഒാേട്ടാറിക്ഷ, സ്വകാര്യബസുകൾ, ചരക്ക്, കടത്ത് വാഹനങ്ങൾ എന്നിവ പണിമുടക്കിൽ പെങ്കടുത്തു. വ്യാഴാഴ്ച ജില്ലയിൽ നൂറോളം കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.