കൊടിയത്തൂര്‍: കഞ്ചാവ് വില്‍പനയെ എതിര്‍ത്ത ബിരുദ വിദ്യാര്‍ഥിക്ക് ലഹരി മാഫിയയുടെ ക്രൂരമര്‍ദനം. വെസ്റ്റ് കൊടിയത്തൂരിലെ പുതിയോട്ടില്‍ ആശിഖിനെയും സുഹൃത്തുക്കളെയുമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കഞ്ചാവ് മാഫിയസംഘം മര്‍ദിച്ചത്. ആയുധങ്ങളുമായി പതിനഞ്ചോളമാളുകളാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥികളിലും യുവാക്കളിലും കഞ്ചാവ് ഉപയോഗം വ്യാപകമായതിനത്തെുടര്‍ന്ന് കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുക്കളില്‍ ബോധവത്കരണ പരിപാടികള്‍ നടന്നുവരുന്നതിനിടെയാണ് ഈ സംഭവം. കോട്ടമ്മല്‍, പൊയില്‍, ചാത്തപറമ്പ് , കഴുത്തുട്ടി പുറായ് ഭാഗങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്ന സംഘംതന്നെയുണ്ട്. എം.എ.എം.ഒ കോളജിലെ എന്‍.എസ്.എസ് വളന്‍റിയറായ ആശിഖ്, ഏതാനും ദിവസം മുമ്പ് കഞ്ചാവ് വില്‍പനക്കത്തെിയവരെ താക്കീത് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കൊടിയത്തൂരിനടുത്തുവെച്ച് ഇതേ വിഷയവുമായി ബന്ധപ്പെട്ട് വാക്തര്‍ക്കവും കൈയേറ്റവും നടന്നിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് രാത്രി എട്ടുമണിയോടെ പതിനഞ്ചോളം വരുന്ന സംഘം ആശിഖിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. സംഭവമറിഞ്ഞ് എത്തിയ നൂറിലേറെ നാട്ടുകാര്‍ അക്രമിസംഘത്തില്‍നിന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മുക്കം പൊലീസത്തെിയപ്പോഴേക്കും അക്രമിസംഘത്തിലെ ഒരാളൊഴിച്ച് മറ്റെല്ലാവരും രക്ഷപ്പെട്ടു. മറ്റുള്ളവരെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കെ.എല്‍ 57 എം 2490, കെ.എല്‍ 57 എഫ് 7026, കെ.എല്‍ 57 ജെ 5705 നമ്പര്‍ മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.