സ്വന്തക്കാരുടെ ആദരമേറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായി കോഴിക്കോട്ടത്തെിയ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിക്ക് കോഴിക്കോട്ടെ ഗുജറാത്തി സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് നേരെ ഗുജറാത്തി വിദ്യാലയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട്ട് ആരംഭിച്ച ഗുജറാത്തി വിദ്യാലയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആദ്യമായാണ് ഗുജറാത്തിലെ ഒരു മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. സ്ത്രീസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, കച്ചവടം തുടങ്ങി എല്ലാ മേഖലകളിലും ഗുജറാത്ത് രാജ്യത്തിന് മാതൃകയാണെന്ന് വിജയ് റൂപാണി പറഞ്ഞു. ദലിതരെ സംരക്ഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ കാണിച്ച് ഗുജറാത്ത് ദലിത് വിരുദ്ധമാണെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഉത്തര്‍പ്രദേശിനെയോ മറ്റു സംസ്ഥാനങ്ങളെയോ അപേക്ഷിച്ച് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള പ്രശ്നങ്ങള്‍ ഗുജറാത്തില്‍ കുറവാണ്. ഗുജറാത്തിലെ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെയും മറ്റു സാധാരണക്കാരെയും ഒരുപോലെ സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷക്കായുള്ള കര്‍ശനനിയമംമൂലം സ്ത്രീകളെ തൊടാന്‍ പോലും ആളുകള്‍ ഭയപ്പെടുന്നുണ്ട്. ഗുജറാത്തിലെ കച്ചവടക്കാര്‍ എവിടെപോയാലും വിജയം നേടുന്നവരാണ്. അത്തരത്തില്‍ അവര്‍ കോഴിക്കോടുമത്തെി ഗുജറാത്തി സമൂഹത്തെ സൃഷ്ടിച്ചു. കേരളത്തിലുള്ളവര്‍ പുറത്തുപോയി നേട്ടങ്ങള്‍ കൊയ്യുന്നതുപോലെ ഇവിടെയുള്ള ഗുജറാത്തി സമൂഹവും നാടിന് അഭിമാനമാണ്. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഗുജറാത്തിലെ വികസനത്തിന് അടിസ്ഥാനം. ഗുജറാത്ത് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം സുതാര്യമാണ്. മറ്റു പല സംസ്ഥാനങ്ങളിലും കെട്ടിട-വീട് നിര്‍മാണ അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഗുജറാത്തില്‍ വേഗത്തില്‍ അനുമതി നല്‍കുന്നു. ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടക്കേണ്ടിവന്ന ഒഡിഷക്കാരനായ ദനാ മാജിയുടെ അവസ്ഥ ഗുജറാത്തുകാര്‍ക്ക് ഒരിക്കലുമുണ്ടാകില്ളെന്നും അവിടെ ആരോഗ്യ മേഖലയില്‍ സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ വിജയ് റുപാനിയെ ആദരിച്ചു. ഗുജറാത്തി സമാജ് മാനേജിങ് ട്രസ്റ്റി വിജയ്സിങ് ഉപഹാരം നല്‍കി. ഗുജറാത്തി വിദ്യാലയ അസോസിയേഷന്‍ പ്രസിഡന്‍റ് രമാ ബെന്‍ മുള്‍ജി, ദര്‍ശന പട്ടേല്‍, വിജയ് കുമാര്‍ ഭട്ട് എന്നിവര്‍ സംസാരിച്ചു. ഗുജറാത്ത് കായികമന്ത്രി പ്രദീപ് സിങ് ജഡേജ, കോഴിക്കോട്ടുകാരനും ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കൈലാസനാഥന്‍, തോബാന്‍ ഭായ് ലോദ്യ, രമേശ് ദത്താണി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.