തണ്ണീര്‍പന്തല്‍: കടമേരിയിലെ ആയഞ്ചേരി പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് സമീപം തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തല്‍ തകൃതി. വില്ളേജ് ഓഫിസിലും പഞ്ചായത്തിലും നിരവധിതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് പരിസരവാസികള്‍ പറയുന്നു. അധികൃതരുടെ പരോക്ഷ പിന്തുണ നികത്തുന്നവര്‍ക്കുണ്ടെന്ന് പരാതിയുയര്‍ന്നു. ഒഴിവുദിനങ്ങളിലും മറ്റും അല്‍പാല്‍പമായാണ് പാര്‍ട്ടി പിന്തുണയോടെ പ്രദേശത്തെ ഉന്നത കെ.എസ്.കെ.ടി.യു നേതാവിന്‍െറ സഹോദരന്‍ മണ്ണിട്ട് നികത്തുന്നതിന് നേതൃത്വം കൊടുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സാമൂഹിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ വിശാലമായ വെള്ളക്കെട്ടാണ് പ്രദേശത്തിന്‍െറ പ്രധാന കുടിവെള്ള സ്രോതസ്സ്. വേനല്‍ക്കാലത്തുപോലും സമീപപ്രദേശത്തെ കിണറുകളില്‍ വെള്ളം നിലനിര്‍ത്തുന്നതില്‍ ഏറെ സഹായകമാണ് ഈ തണ്ണീര്‍ത്തടം. ആക്ഷേപം ഭയന്ന് വളരെ തന്ത്രപരമായാണ് നീര്‍ത്തടം നികത്തുന്നത്. ആദ്യം കുറച്ച് ലോഡ് മണ്ണ് ചിറക്ക് സമീപം ഇറക്കുകയും പിന്നീട് പല ദിവസങ്ങളിലായി ചിറയിലേക്ക് തട്ടുകയുമാണ് ചെയ്യുന്നത്. പലതവണയായി ഇത് ആവര്‍ത്തിക്കുന്നു. ചിറയുടെ മിക്ക ഭാഗവും ഇപ്പോള്‍ മണ്ണിട്ട് മൂടിയ നിലയിലാണ്. സമീപഭാവിയില്‍ തണ്ണീര്‍ത്തടം അപ്രത്യക്ഷമാവുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. പ്രദേശത്തും പരിസരങ്ങളിലും വീട് നിര്‍മാണത്തിനുപോലും മണ്ണ് കൊണ്ട് വരുന്ന ടിപ്പര്‍ ലോറികളെയും മറ്റും നിരവധിതവണ തടയുകയും അതിനെതിരെ ജനകീയ സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നവര്‍തന്നെ ചിറ മണ്ണിട്ട് നികത്തുന്നതിന് നേതൃത്വം കൊടുക്കുന്നുവെന്ന വൈരുധ്യത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിന്‍െറ ഏതാനും വാര അകലെമാത്രം സ്ഥിതിചെയ്യുന്ന പ്രദേശത്ത് പരാതി ലഭിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ളെന്നത് ഏറെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഇനിയും പഞ്ചായത്ത്, വില്ളേജ് അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ളെങ്കില്‍ പ്രത്യക്ഷ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.