കോഴിക്കോട്: ശബരിമലയിലേക്ക് പോകുന്നതിന് മുമ്പ് ഒരോ ഭക്തരും കണ്ടിരിക്കേണ്ട ചില കാഴ്ചകളുണ്ട്. ഓരോ മണ്ഡലകാലത്തും ഭക്തര്‍ ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങളാല്‍ മാലിന്യമലയായിത്തീര്‍ന്ന ശബരിമലയിലെ യഥാര്‍ഥ്യത്തിലേക്ക് കണ്ണുതുറക്കുകയാണ് ഫോട്ടോ ജേണലിസ്റ്റായ എന്‍.പി. ജയന്‍െറ ചിത്രങ്ങള്‍. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലാണ് ‘ഭക്തര്‍ തകര്‍ക്കുന്ന ശബരിമല’ എന്ന ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചത്. വയനാട് നെന്മേനികുന്ന് സ്വദേശിയാണ് ജയന്‍. പ്രദര്‍ശനം ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്ളാസ്റ്റിക് ഭക്ഷിച്ച് ചെരിഞ്ഞ പിടിയാന മുതല്‍ വികൃതമായ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലെ കാഴ്ചകള്‍ വരെ ജയന്‍െറ കാമറ ഒപ്പിയെടുത്തിട്ടുണ്ട്. മണ്ഡലകാലത്ത് തിരക്കേറുമ്പോള്‍ നടന്നുചെല്ലുന്ന ഭക്തര്‍ ഈ മാലിന്യങ്ങള്‍ കണ്ടില്ളെന്ന് വരാം. പക്ഷേ മാലിന്യങ്ങളെല്ലാം കൊണ്ടുതള്ളുന്ന കാടിനുള്ളിലെ കാഴ്ചകള്‍ ജയന്‍ പകര്‍ത്തിയിട്ടുണ്ട്. പ്ളാസ്റ്റിക്കും പഴന്തുണി മാലിന്യവും നിറഞ്ഞ ശബരിമലയുടെ ആരും കാണാത്ത കാഴ്ചകളാണിവ. മൂന്നുവര്‍ഷത്തിലധികമായി ശബരിമല സന്ദര്‍ശിച്ച് എടുത്ത 7000ത്തോളം ചിത്രങ്ങളില്‍ 30 എണ്ണമാണ് പ്രദര്‍ശനത്തിലുള്ളത്. 1939ല്‍ തിരുവിതാംകൂര്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ എടുത്ത ശബരിമലയുടെ ചിത്രവും ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്താന്‍ പോലും സാധിക്കാത്തവിധം മാറി. അന്ന് ഒരു അമ്പലം മാത്രമായിരുന്നു അതീവ പാരിസ്ഥിതിക മേഖലയായ ശബരിമലയിലുണ്ടായിരുന്നത്. ഇന്ന് വന്‍കെട്ടിടങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ പലഭാഗത്തുനിന്നും ലക്ഷക്കണക്കിന് ഭക്തര്‍ എല്ലാ വര്‍ഷവും വന്നുപോവുന്ന തീര്‍ഥാടനകേന്ദ്രമായ ശബരിമല ഇന്ന് നേരിടുന്ന പാരിസ്ഥിതികഭീഷണി ഏറെ വലുതാണ്. ഇത്രയും ഭക്തരുടെ സാന്നിധ്യത്തെയും അവര്‍ ഉപേക്ഷിക്കുന്ന ജൈവ-അജൈവ മാലിന്യത്തെയും താങ്ങാനുള്ള ശേഷി ശബരിമലക്കും പമ്പാനദിക്കുമില്ല. ന്യൂഡല്‍ഹി ഇന്ത്യാ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍, മുംബൈ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, ബംഗളൂരു ചിത്രകലാ പരിഷത്ത്, തിരുവനന്തപുരം കള്‍ച്ചറല്‍ സെന്‍റര്‍ എന്നിവിടങ്ങളിലും ഈ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. പരിസ്ഥിതി സംഘടനകളുടെ സംഗമവേദിയായ കേരള പ്രകൃതി സംരക്ഷണ ഏകോപനസമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം. പ്രഫ. ടി. ശോഭീന്ദ്രന്‍, എം.എ. ജോണ്‍സണ്‍, ദിവാകരന്‍, പി. മുസ്തഫ, എന്‍.പി. ജയന്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 26ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.