കോഴിക്കോട്: കഞ്ചാവും കഞ്ചാവ് ലേഹ്യവുമായി സഹോദരങ്ങള്‍ പിടിയില്‍. സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് ചില്ലറ വില്‍പന നടത്തുന്ന കോവൂര്‍ കാട്ടുകുന്നംചേരി സൗരവ് (20), ഇയാളുടെ ജ്യേഷ്ഠസഹോദരന്‍ സാരംഗ് (21) എന്നിവരെയാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. ചില്ലറ വില്‍പനക്കിടെ കോവൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിന് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്. സൗരവിന്‍െറ കൈയില്‍നിന്നും അരക്കിലോ കഞ്ചാവും സാരംഗിന്‍െറ കൈയില്‍നിന്നും 19 പാക്കറ്റ് കഞ്ചാവ് ലേഹ്യവുമാണ് പിടിച്ചെടുത്തത്. പാന്‍പരാഗ് പാക്കറ്റ് പോലെ വര്‍ണക്കടലാസില്‍ പാക് ചെയ്ത കഞ്ചാവ് ലേഹ്യം ഓരോന്നും അഞ്ച് ഗ്രാം വീതമുള്ളതാണ്. പൊടിരൂപത്തില്‍ വെള്ളത്തില്‍ കലക്കി കുടിക്കുന്ന തരത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന ലഹരിവസ്തുവാണിത്. ഇത് വിഴുങ്ങുകയോ പാലിലോ വെള്ളത്തിലോ കലക്കി കുടിക്കുകയോ ചെയ്താല്‍ നിമിഷനേരത്തിനുള്ളില്‍ ഉന്മാദാവസ്ഥയിലത്തെുമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ലഹരി വസ്തുക്കള്‍ വില്‍പന നടത്തി ലഭിക്കുന്ന പണമുപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് വിനോദ യാത്ര പോയി തിരിച്ചുവരുമ്പോഴാണ് ഇവര്‍ കഞ്ചാവും മറ്റും കടത്തിക്കൊണ്ടു വരുന്നത്. നിസ്സാര വിലയ്ക്ക് ഗുജറാത്തിലെ ജാം നഗറില്‍ നിന്നും വാങ്ങുന്ന ലേഹ്യം കടത്തിക്കൊണ്ട് വന്ന് പതിന്മടങ്ങ് വിലക്കാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത്. രാത്രി കാലങ്ങളില്‍ സരോവരം പാര്‍ക്കിലത്തെി ലഹരി വില്‍പന നടത്താനുള്ള ശ്രമത്തിലായിരുന്നു പിടിയിലായവര്‍. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. ഹരികൃഷ്ണ പിള്ള, എക്സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ റെയ്ഡില്‍ പ്രിവന്‍റിവ് ഓഫിസര്‍മാരായ പി. മനോജ്, പി. വിനോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി. രാമകൃഷ്ണന്‍, ഐ. അവിനാഷ്, ടി.പി. ബിജുമോന്‍, എം. സജീവന്‍, കെ. ഗംഗാധരന്‍, എം. ധനീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.