കക്കോടി പാലത്തിനു സമീപം ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കക്കോടി: കക്കോടിയില്‍ വാഹനാപകടം തുടര്‍ക്കഥയാകുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ കക്കോടി പാലത്തിനു സമീപം ചരക്കുമായി പോകുകയായിരുന്ന കെ.എല്‍ 42 എഫ് 3432 ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്കും മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി കിഴക്കേവളയില്‍ സുല്‍ഫിക്കറിനാണ് (23) ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. എറണാകുളത്തുനിന്ന് ഐഡിയ ടവര്‍ കേബ്ളുമായി ബാലുശ്ശേരിയിലേക്കും വയനാട് നടവയലിലേക്കും പോവുകയായിരുന്നു ജീപ്പ്. പാലത്തിനു സമീപത്തെ വളവുതിരിയവെ നിയന്ത്രണംവിട്ട ജീപ്പ് കല്‍ക്കെട്ടിലിടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ ജീപ്പ് സമീപത്തുള്ള തണല്‍മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ താഴ്ചയിലേക്കു മറിഞ്ഞുണ്ടാകുന്ന വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ജീപ്പിന്‍െറ മധ്യഭാഗം തട്ടി താഴ്ചയിലേക്ക് തൂങ്ങിനില്‍ക്കുകയായിരുന്നു. മറിഞ്ഞ ജീപ്പില്‍നിന്ന് രക്ഷപ്പെട്ടവര്‍ അതുവഴി വന്ന കാറിനു കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയും പിന്നീടു വന്ന ബൈക്ക് യാത്രികര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസത്തെിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ജീപ്പ് മറിഞ്ഞിടത്തുവെച്ചുതന്നെയാണ് വ്യത്യസ്ത അപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചത്. കൂടത്തുംപൊയില്‍ സ്വദേശികളായ രണ്ടുപേര്‍ ബസ് കയറിയും മകളോടൊപ്പം ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്ന കണ്ണാടിക്കല്‍ സ്വദേശിനിയുടെ തലയിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണും മരിച്ചിരുന്നു. വേഗത്തിലത്തെുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT