കോഴിക്കോട്: പണം നിലത്തെറിഞ്ഞ് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം നഗരത്തില്‍ വീണ്ടും സജീവമായി. നഗരത്തിലെ ആര്‍.പി മാളിന് മുന്നില്‍ നാട്ടുകാരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെ തട്ടിപ്പുസംഘം കാരപ്പറമ്പ് സ്വദേശി ഫഹദിന്‍െറ കാറില്‍നിന്ന് നാലുലക്ഷം രൂപയും ലാപ്ടോപ്പും വിദഗ്ധമായി കവര്‍ന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങുന്നതിനിടെ ഫഹദിനോട് അപരിചിതനായ ഒരാള്‍ പണം നിലത്തു വീണതായി പറഞ്ഞു. ഇതെടുക്കാനായി ഫഹദ് മുന്നോട്ടു നീങ്ങിയപ്പോള്‍ മറ്റൊരാള്‍ കാറിന്‍െറ മറുവശത്തെ വാതില്‍ തുറന്ന് അതിനകത്ത് ഉണ്ടായിരുന്ന പണമടങ്ങിയ ബാഗും ലാപ്ടോപ്പും എടുത്ത് കടന്നുകളഞ്ഞു. ചെറിയ തുക വഴിയിലും റോഡിലും മറ്റും ഇട്ടശേഷം ഇത് ചൂണ്ടിക്കാണിച്ച് തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തുന്ന സംഘത്തില്‍പെട്ടവരാണ് മോഷ്ടാക്കളെന്ന് കരുതുന്നു. നേരത്തേ ഇതേ രീതിയില്‍ മോഷണം നടത്തിയ ചിലരെ നഗരത്തില്‍നിന്ന് പിടികൂടിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍നിന്നും മറ്റും ബൈക്ക് ഉള്‍പ്പെടെ ഇങ്ങനെ കവര്‍ച്ച ചെയ്തിട്ടുണ്ട്. മാളുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റും മുന്നില്‍ തനിച്ച് കാറില്‍ വന്നിറങ്ങുന്നവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. മോഷ്ടാക്കളിലൊരാള്‍ കാറിന്‍െറ ഡ്രൈവിങ് സീറ്റില്‍നിന്ന് ഇറങ്ങുന്നയാളെ ഇത്തരത്തില്‍ പണം വീണുകിടക്കുന്നത് കാണിക്കും. തന്‍െറ പണമാണെന്ന് കരുതി ഇത് കുനിഞ്ഞെടുത്ത് പരിശോധിക്കുന്ന നിമിഷം കാറിന്‍െറ മറുഭാഗത്തെ വാതിലിലൂടെ മോഷണം നടത്തും. ആളുകളുടെ ശ്രദ്ധയില്‍പെടാതെ അതിവിദഗ്ധമായി മോഷ്ടിച്ച ബാഗുമായി നടന്നുപോകുകയാണ് ഇവര്‍ ചെയ്യുക. മോഷ്ടാക്കളുടെ ചിത്രം മാളിന് മുന്നിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞതായി പൊലീസ് പറയുന്നു. ആര്‍.പി മാളിന് മുന്നില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയുണ്ടായതും സമാന സംഭവമാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. നിലത്തുവീണ പണം ഫഹദ് എടുത്തുനോക്കുന്നതും ഈ സമയം കാറിന്‍െറ വാതില്‍ തുറന്ന് മോഷ്ടാവ് ബാഗ് എടുക്കുന്നതുമെല്ലാം സി.സി കാമറ ദൃശ്യത്തിലുണ്ട്. നടക്കാവ് പൊലീസ് സ്ഥലത്തത്തെി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.