മുക്കം: അനാഥസംരക്ഷണത്തിന്‍െറ മികവിന് രണ്ട് തവണ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ മുക്കം മുസ്ലിം അനാഥശാലയുടെ 60ാം വാര്‍ഷിക സമാപന പരിപാടികള്‍ 100 ദിവസം നീണ്ടുനില്‍ക്കും. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളുമായി തുടങ്ങിയ ആഘോഷം ഡിസംബറിലാണ് സമാപിക്കുന്നത്. സമാപന പരിപാടികളുടെ സ്വാഗത സംഘം ഓഫിസ് സെപ്റ്റംബര്‍ 22ന് 11 മണിക്ക് ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഓര്‍ഫനേജിനു കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളും ജീവനക്കാരും പങ്കെടുക്കുന്ന വിളംബര ജാഥ മുക്കം ടൗണില്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം.എ.ഒ സ്റ്റാഫ് സംഗമം, പൂര്‍വ വിദ്യാര്‍ഥി സംഗമം, നാട്ടുകൂട്ടായ്മ, കലാ സാഹിത്യ മത്സരങ്ങള്‍, മാതൃസംഗമം, പ്രവാസി സംഗമം മൈനോറിറ്റി സെമിനാര്‍, വിദ്യാഭ്യാസ സെമിനാര്‍, എമിറേറ്റ് റെഡ്ക്രസന്‍റ് കോണ്‍ഫറന്‍സ്, എക്സിബിഷന്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി സി. മൂസ മാസ്റ്റര്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ. അബ്ദുല്‍ ഗഫൂര്‍, വി. അബ്ദുറഹിമാന്‍, ട്രഷറര്‍ വി. മോയി ഹാജി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.