കോഴിക്കോട്: മെഡിക്കല്‍ കോളജ് താല്‍ക്കാലിക നിയമനത്തില്‍ ക്രമക്കേടെന്ന ആരോപണവുമായി ജീവനക്കാര്‍ എം.എല്‍.എക്കു മുന്നിലത്തെി. ചൊവ്വാഴ്ച നടന്ന ആശുപത്രി വികസന സമിതിക്ക് (എച്ച്.ഡി.എസ്) ശേഷമാണ് പിരിച്ചുവിടപ്പെട്ടവര്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എക്കു മുന്നില്‍ വിവേചനം ചൂണ്ടിക്കാട്ടിയത്. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച ബില്‍ കലക്ടര്‍, ക്ളര്‍ക്ക് തസ്തികളിലുള്ള അഞ്ചു പേരാണ് പരാതിയുമായത്തെിയത്. എച്ച്.ഡി.എസ് യോഗ ശേഷം എം.എല്‍.എക്കൊപ്പം പുറത്തുവന്നവരില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നേടിയ 11 പേരില്‍ അഞ്ചു പേരെ മാത്രം പിരിച്ചുവിട്ടെന്നാണ് പരാതി. അഞ്ചു പേര്‍ എച്ച്.ഡി.എസിനു കീഴിലും ആറു പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍.എസ്.ബി.വൈ) വിഭാഗത്തിന് കീഴിലുമാണ് ജോലിചെയ്യുന്നത്. ഇതില്‍ എച്ച്.ഡി.എസിന് കീഴിലുള്ള അഞ്ചു പേരോട് മാത്രം വിവേചനം കാണിച്ചതിനെയാണ് ഇവര്‍ ചോദ്യംചെയ്തത്. ആര്‍.എസ്.ബി.വൈക്ക് കീഴിലുള്ള ആറു പേരുടെ കാലാവധി കഴിഞ്ഞിട്ടും നിയമനത്തില്‍ തുടരാന്‍ അനുമതി നല്‍കിയപ്പോഴാണ് ഒരു വിഭാഗത്തോടുള്ള വിവേചനം. ആറു പേര്‍ക്ക് പുറമെ നേരത്തേ കാലാവധി കഴിഞ്ഞ ഏതാനും പേരും താല്‍ക്കാലിക തസ്തികളില്‍ തുടരുന്നതായും ജീവനക്കാര്‍ എം.എല്‍.എയോട് പറഞ്ഞു. കാലാവധി കഴിഞ്ഞ എല്ലാവരെയും പിരിച്ചുവിട്ട് എംപ്ളോയ്മെന്‍റ് വഴിയുള്ള പുതിയ ഉദ്യോഗാര്‍ഥി പട്ടികയില്‍ നിന്നുള്ളവര്‍ക്ക് നിയമനം നല്‍കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞുപോയത്. ആഗസ്റ്റ് 31ന് കാലാവധി തീര്‍ന്ന 11 തസ്തികകളില്‍ അഞ്ചിലേക്ക് മാത്രം നിയമനം നല്‍കാനുള്ള നീക്കം നേരത്തേ താല്‍ക്കാലികക്കാര്‍ തടഞ്ഞിരുന്നു. ഇതോടെ സെപ്റ്റംബര്‍ ഒന്നിന് നിയമനം നേടാനത്തെിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാവാതെവന്നു. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക അജണ്ടയില്‍ ആശുപത്രി വികസന സമിതി ചേരുമെന്ന് സൂപ്രണ്ട് ഉറപ്പുനല്‍കിയിരുന്നെങ്കിലും അധികൃതര്‍ അത് പാലിച്ചില്ല. അതിനിടെയാണ് താല്‍ക്കാലികക്കാരുടെ പ്രശ്നം ചര്‍ച്ചചെയ്യാതെ യോഗം ചേര്‍ന്ന എം.എല്‍.എയെയും സംഘത്തെയും ജീവനക്കാര്‍ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.