കൃഷി ഓഫിസറില്ല: ആയഞ്ചേരിയില്‍ കാര്‍ഷിക പദ്ധതികള്‍ താളംതെറ്റുന്നു

ആയഞ്ചേരി: മാസങ്ങളായി കൃഷി ഓഫിസര്‍ ഇല്ലാത്തതുമൂലം ആയഞ്ചേരി പഞ്ചായത്തിലെ കാര്‍ഷിക പദ്ധതികള്‍ താളംതെറ്റുന്നു. ഇതിനാല്‍ സര്‍ക്കാറിന്‍െറ കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കുന്നില്ല. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. കൊയിലാണ്ടി സ്വദേശിയായ എ. അശോകന്‍ കൃഷി ഓഫിസറായി ഏതാണ്ട് രണ്ടു വര്‍ഷം തുടര്‍ച്ചയായി ഉണ്ടായിരുന്നപ്പോള്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിയിരുന്നത്. എന്നാല്‍, അദ്ദേഹം പിരിഞ്ഞതിനുശേഷം കൃഷിഭവനില്‍ ഓഫിസറെ നിയമിച്ചിട്ടില്ല. മറ്റു കൃഷിഭവനിലെ ഓഫിസര്‍ക്ക് ചാര്‍ജ് നല്‍കുകയാണ്. പഞ്ചായത്ത് ഭരണസമിതിയാണെങ്കില്‍ ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കാറില്ല. അതുകൊണ്ടുതന്നെ കൃഷിഭവനില്‍ പലതും നടക്കാത്ത സ്ഥിതിയാണ്. കൃഷിഭവനിലത്തെുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ളെന്ന പരാതി നിലനില്‍ക്കുകയാണ്. താലൂക്കിലെ നെല്ലറ എന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചായത്താണ് ആയഞ്ചേരി. ഒരുകാലത്ത് നല്ലരീതിയില്‍ ഏക്കര്‍കണക്കിന് ഭൂമിയില്‍ നെല്‍കൃഷി ചെയ്തിരുന്ന സ്ഥലം. കടമേരി, മുക്കടത്തുംവയല്‍, തറോപ്പൊയില്‍ എന്നീ പാടശേഖരസമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വാഴ, തെങ്ങ്, പച്ചക്കറി, മറ്റ് ഇടവിളകൃഷികള്‍ എന്നിവയും ആയഞ്ചേരി പഞ്ചായത്തില്‍ സമൃദ്ധമായുണ്ട്. ആയഞ്ചേരി ടൗണില്‍ സ്വന്തം കെട്ടിടത്തിലാണ് കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്. ഏക്കര്‍കണക്കിന് നെല്‍വയലുകള്‍ തരിശായിക്കിടക്കുന്ന ഇവിടെ സര്‍ക്കാറിന്‍െറ പുതിയ പദ്ധതികള്‍ മുഖേന ഗ്രൂപ്കൃഷിയും മറ്റും ചെയ്യാന്‍ ഭരണസമിതി നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പഞ്ചായത്തിലെ ഏക കാര്‍ഷിക ബാങ്കായ പൊന്മേരി സര്‍വിസ് സഹകരണ ബാങ്കിന്‍െറ നേതൃത്വത്തില്‍ നബാര്‍ഡിന്‍െറ സഹായത്തോടെ പൊന്മേരിയിലും ആയഞ്ചേരിയിലും ഫാര്‍മേഴ്സ് ക്ളബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ കര്‍ഷകര്‍ക്ക് സഹായം എത്തിക്കേണ്ടതുണ്ട്. പുതിയ സര്‍ക്കാര്‍ വന്നതോടെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പഞ്ചായത്തില്‍ കൃഷി ഓഫിസര്‍ സ്ഥിരമായി വന്നാലേ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാകുകയുള്ളൂ. കര്‍ഷകസംഘടനകള്‍ ഇക്കാര്യം കാണിച്ച് സര്‍ക്കാറിന് നിവേദനം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.