നന്മണ്ട: ഗതാഗതത്തിരക്കേറിയ നന്മണ്ട 13ല്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് അപകടം ക്ഷണിച്ചുവരുത്തുന്നു. റോഡിന്‍െറ ഇരുഭാഗങ്ങളിലുമായാണ് കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ അനധികൃത പാര്‍ക്കിങ്. ശോച്യാവസ്ഥയിലായ റോഡും ഗതാഗതക്കുരുക്കും അപകടസാധ്യത വര്‍ധിപ്പിക്കുകയാണിവിടെ. പല കെട്ടിടങ്ങളും റോഡിലേക്ക് തള്ളിനില്‍ക്കുന്നതിന് പുറമെ വാഹനങ്ങളുടെ പാര്‍ക്കിങ്ങും കൂടിക്കൂടിവരുന്നത് കാരണം കാല്‍നടക്കാര്‍ക്കും ജീവന്‍ പണയംവെച്ചുവേണം റോഡിലിറങ്ങി നടക്കാന്‍. ശനിയാഴ്ച രാവിലെ രണ്ടു കുട്ടികള്‍ തലനാരിഴ വ്യത്യാസത്തിനാണ് വാഹനംതട്ടാതെ രക്ഷപ്പെട്ടത്. പാര്‍ക്കിങ്ങിനിടയിലൂടെ ചീക്കിലോട് ബസ് കിട്ടാന്‍വേണ്ടി നീങ്ങിയ വിദ്യാര്‍ഥികളാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയത്. നേരത്തേ നന്മണ്ട 13ല്‍ ഹോംഗാര്‍ഡിനെ വിന്യസിച്ചിരുന്നു. ഇപ്പോള്‍ ഹോംഗാര്‍ഡ് ഡ്യൂട്ടിക്കില്ല. അതുകൊണ്ടുതന്നെ കോഴിക്കോട് നഗരത്തില്‍ പോകേണ്ട യാത്രക്കാരും തന്‍െറ ഇരുചക്രവാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ ‘മിടുക്ക്’ കാണിക്കുന്നു. പൊലീസിന്‍െറ ‘നോ പാര്‍ക്കിങ്’ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ളെന്നതും ഇത്തരം കൃത്യങ്ങള്‍ നടത്താന്‍ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നു. വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കി കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.