ബാലുശ്ശേരി: കക്കയം ഡാംസൈറ്റ് റോഡില്‍ യാത്രക്കാര്‍ കടന്നുപോകുന്നത് ഭീതിയോടെ. മുകള്‍ഭാഗത്ത് കക്കയംവാലിക്കടുത്ത് റോഡ് ഒരു ഭാഗം ഇടിഞ്ഞുതാണിട്ട് മാസങ്ങളായി. ഇവിടെ അപകട മുന്നറിയിപ്പിനായി കരിങ്കല്ല് വെച്ച് കയര്‍ കെട്ടി മാറ്റിനിര്‍ത്തിയിരിക്കയാണ്. താഴെ അഗാധമായ കൊല്ലിയാണ്. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് കക്കയം ഡാംസൈറ്റ് സന്ദര്‍ശിക്കാനും ഡാമിലെ റിസര്‍വോയറിലൂടെയുള്ള ബോട്ടു യാത്രക്കുമായി ഇവിടെയത്തെുന്നത്. ഡാം സൈറ്റ് റോഡില്‍ ബി.പി.സി ഭാഗത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വാഹന ഗതാഗതവും സ്തംഭിച്ചു. മണ്ണും കല്ലും റോഡിലേക്ക് പതിച്ചാണ് മൂന്നു നാലിടങ്ങളില്‍ തടസ്സമായി തീര്‍ന്നിട്ടുള്ളത്. കക്കയം ഡാം സൈറ്റ് റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലാണെങ്കിലും പൊതുമരാമത്ത് അധികൃതര്‍ ഇവിടെ എത്തിനോക്കാറില്ളെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.