നഗരത്തില്‍ രാത്രിയില്‍ മാലിന്യം തള്ളലും തീയിടലും

കോഴിക്കോട്: പ്ളാസ്റ്റിക് മാലിന്യമുക്ത വാര്‍ഡുകളാക്കി മാറ്റാനായി കോര്‍പറേഷനിലെ വിവിധ വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും മാലിന്യശേഖരണത്തിന് ഏകോപിപ്പിച്ച രൂപമില്ലാത്തത് തിരിച്ചടിയാകുന്നു. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങളിലും ഗുഡ്സ് വണ്ടികളിലുമത്തെി ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ റോഡരികിലും വഴിയോരത്തെ കുറ്റിക്കാടുകളിലും തള്ളുന്നത് വ്യാപകമാകുകയാണ്. ഇതോടൊപ്പം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതും നഗരത്തില്‍ വര്‍ധിക്കുകയാണ്. അവധി ദിവസങ്ങളില്‍ പകലും മറ്റുദിവസങ്ങളില്‍ രാത്രിയുമാണ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത്. രാത്രിയില്‍ കടകളുടെ മുമ്പിലും റോഡരികിലും തീയിടുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. മാലിന്യം ഏറ്റെടുക്കാന്‍ സ്ഥിരം സംവിധാനമില്ലാത്തതാണ് കത്തിച്ചുകളയാന്‍ വ്യാപാരികളെയും മറ്റും പ്രേരിപ്പിക്കുന്നത്. പലയിടത്തും നിരീക്ഷണ ക്യാമറകള്‍ എത്തിയതോടെ വീടുകളിലും മറ്റുമുള്ളവര്‍ മാലിന്യം കത്തിച്ചുകളയുകയാണ്. നഗരത്തില്‍ പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ളത് കത്തിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഞായറാഴ്ച നഗരത്തിലിറങ്ങിയാല്‍ പരസ്യമായ തീയിടല്‍ നേരിട്ട് കാണാം. എരഞ്ഞിപ്പാലം, നടക്കാവ്, മാനാഞ്ചിറ, പാളയം എന്നുവേണ്ട നഗരത്തിന്‍െറ വിവിധയിടങ്ങളില്‍ ഞായറാഴ്ച പകല്‍ വിഷപ്പുകകൊണ്ട് നിറയും. മറ്റു തീയിടല്‍ രാത്രിയാണെന്നുമാത്രം. രാത്രി തീയിടുന്നത് കടകളിലേക്കും മറ്റും തീപടരാനും സാധ്യതയുണ്ട്. തീയിടല്‍ വ്യാപിക്കുമ്പോഴും രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നതിന് ഇപ്പോഴും കുറവ് വന്നിട്ടില്ല. എരഞ്ഞിപ്പാലം, തിരുത്തിയാട് തുടങ്ങിയ സ്ഥിരം മാലിന്യം തള്ളുന്ന കേന്ദ്രങ്ങളില്‍ ക്യാമറ വന്നതോടെ നഗരത്തിലെ ഇടറോഡുകള്‍ കേന്ദ്രീകരിച്ചാണ് മാലിന്യം തള്ളല്‍. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ യു.കെ. ശങ്കുണ്ണി റോഡില്‍ ബൈക്കിലത്തെിയ രണ്ടംഗസംഘം മാലിന്യം പറമ്പിലേക്ക് തള്ളി മുങ്ങുകയായിരുന്നു. കാറ്ററിങ് യൂനിറ്റുകളുടെയും ഹോട്ടലുകളിലെയും ഭക്ഷണാവശിഷ്ടമാണ് ഇത്തരത്തില്‍ തള്ളുന്നത്. ഇത് രാവിലെ ആകുമ്പോഴേക്കും കാലികളും തെരുവുനായ്ക്കളും റോഡിലേക്ക് കടിച്ചുകൊണ്ടുവന്നിടും. ഇത് തെരുവുനായ ശല്യം രൂക്ഷമാകുന്നതിന് കാരണമാകുകയാണ്. ചെറിയ ഗുഡ്സ് വണ്ടിയിലും ഇരുചക്രവാഹനങ്ങളിലുമത്തെി ഓരോ ചാക്ക് ഓരോ സ്ഥലത്ത് തട്ടിക്കളഞ്ഞ് ആര്‍ക്കും സംശയം തോന്നാതെ രക്ഷപ്പെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT