കാരന്തൂര്‍ ഇനി വിശപ്പുരഹിത ഗ്രാമം

കുന്ദമംഗലം: കാരന്തൂരിനെ വിശപ്പുരഹിത ഗ്രാമമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. കാരന്തൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്‍െറ നേതൃത്വത്തിലാണ് പദ്ധതി. പദ്ധതിയില്‍ ഭക്ഷണം ആവശ്യമുള്ള നിരാലംബര്‍ക്ക് കൂപ്പണ്‍ നല്‍കി ഹോട്ടലുകളില്‍നിന്ന് ഭക്ഷണം നല്‍കും. ബാങ്ക് പ്രവൃത്തി സമയങ്ങളില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് കൂപ്പണ്‍ നല്‍കും. പദ്ധതി ഉടന്‍ നടപ്പില്‍ വരുത്തുന്നതിന് ബാങ്ക് ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. ബാങ്കിന് കീഴില്‍ ജന്‍ ഒൗഷധി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങുന്നതിനും തീരുമാനമായി. പ്രസിഡന്‍റ് മോഹനന്‍ പുല്‍പ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ദിനേശ് കുമാര്‍ മാമ്പ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേവദാസന്‍ തട്ടാരക്കല്‍, സോമന്‍ തട്ടാരക്കല്‍, പള്ളിക്കല്‍ കൃഷ്ണന്‍, വിജയന്‍ കാരന്തൂര്‍, വത്സലന്‍ തച്ചോറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് വി. മുരളീധരന്‍ സ്വാഗതവും ഡയറക്ടര്‍ സിദ്ധാര്‍ഥന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT