പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ഗവ. ഐ.ടി.ഐ രണ്ടു മാസത്തിനകം യാഥാര്‍ഥ്യമാവുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഐ.ടി.ഐക്ക് കെട്ടിടം പണിയാനുള്ള സ്ഥലവും ഇപ്പോള്‍ ക്ളാസ് തുടങ്ങാനുള്ള താല്‍ക്കാലിക കെട്ടിടവും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുതുകാട് പയ്യാനിക്കോട്ട റോഡില്‍ ചക്കിട്ടപാറ സര്‍വിസ് സഹകരണ ബാങ്കിന്‍െറ പഴയ കെട്ടിടത്തിലാണ് താല്‍ക്കാലിക സൗകര്യമൊരുക്കിയത്. മുതുകാട് ടൗണില്‍ തന്നെയുള്ള 10 ഏക്കര്‍ സ്ഥലത്താണ് ഐ.ടി.ഐക്ക് കെട്ടിടം പണിയുക. ഇവിടെ ഒമ്പതേക്കര്‍ സ്ഥലം പട്ടികജാതി വികസന വകുപ്പിന്‍െറയും ഒരേക്കര്‍ പഞ്ചായത്തിന്‍െറയും അധീനതയിലാണ്. പട്ടികജാതി വകുപ്പില്‍നിന്ന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമം ഊര്‍ജിതമാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലേബര്‍ കമീഷണര്‍ കെ. ബിജു, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി പി. സലിം, ദീപു എസ്. നായര്‍, കോഴിക്കോട് ഐ.ടി.ഐ വൈസ് പ്രിന്‍സിപ്പല്‍ പി.ഡി. മുരളീധരന്‍, തഹസില്‍ദാര്‍ എം. റംല, പാലേരി രമേശന്‍, സജി ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗം എ.കെ. ബാലന്‍, എം. കുഞ്ഞമ്മദ് മാസ്റ്റര്‍, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി, വൈസ് പ്രസിഡന്‍റ് കെ. സുനില്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.