അറപ്പുഴ പാലത്തില്‍നിന്ന് ചാടിയ യുവാവിനെ കണ്ടത്തൊനായില്ല

പന്തീരാങ്കാവ്: വെള്ളിയാഴ്ച വൈകീട്ട് അറപ്പുഴ പാലത്തില്‍നിന്ന് ചാടിയ യുവാവിനായി ശനിയാഴ്ചയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. വെള്ളിയാഴ്ച വൈകീട്ട് 7.30ഓടെയാണ് ബാഗുമായി യുവാവ് പാലത്തില്‍നിന്ന് ചാലിയാറിലേക്ക് ചാടുന്നത് അതുവഴി പോയ യാത്രക്കാര്‍ കണ്ടത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഉടന്‍ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ബാഗ് മാത്രമാണ് കണ്ടെടുക്കാനായത്. ഒളവണ്ണ ചേരിപ്പാടം പടിഞ്ഞാറ് വീട്ടില്‍ സുബ്രഹ്മണ്യന്‍െറ മകന്‍ ബിബിത്തിന്‍െറ (24) തിരിച്ചറിയല്‍ രേഖകളടക്കമുള്ളവയാണ് ബാഗില്‍നിന്ന് കിട്ടിയത്. പാലത്തിന് സമീപം യുവാവിന്‍െറ ബൈക്കും കണ്ടത്തെിയിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി വരെ നീണ്ട തിരച്ചില്‍ ശനിയാഴ്ച വൈകീട്ട് വരെ നീണ്ടെങ്കിലും കണ്ടത്തൊനായില്ല. നല്ലളം എസ്.ഐ റിയാസ് ചാക്കീരി, മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ അജിത് കുമാര്‍ പനോത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ ഫോഴ്സും കോസ്റ്റല്‍ പൊലീസും ചാലിയത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധരുമെല്ലാം തിരച്ചിലില്‍ പങ്കെടുത്തു. ഞായറാഴ്ചയും തിരച്ചില്‍ തുടരും. യുവാവിനെ കാണാതായ സംഭവത്തില്‍ നല്ലളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ മൊബൈല്‍ നെറ്റ്വര്‍ക് കമ്പനിയില്‍ നെറ്റ്വര്‍ക് എന്‍ജിനീയറാണ് കാണാതായ ബിബിത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT