കോഴിക്കോട്: ബസ് കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് തങ്ങളെ ആക്രമിച്ച സംഭവത്തെക്കുറിച്ച് പരാതി നല്‍കി മൂന്നാഴ്ച പിന്നിട്ടിട്ടും നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ളെന്ന് മായനാട് സ്വദേശിനിയും മാതാവും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മായനാട് കളരി സ്റ്റോപ്പിനു സമീപം താമസിക്കുന്ന വി. ഷീജയും അമ്മ നാരായണിയുമാണ് പരാതിക്കാര്‍. ആഗസ്റ്റ് 23ന് കോഴിക്കോട്-മുക്കം-കൂടരഞ്ഞി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന ഷീജയുടെ കാലില്‍ കണ്ടക്്ടര്‍ കൂടരഞ്ഞി സ്വദേശി അനാവശ്യമായി പലതവണ ചവിട്ടുകയും ഇത് ചോദ്യംചെയ്തതിനത്തെുടര്‍ന്ന് കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടായെങ്കിലും കണ്ടുനിന്ന യാത്രക്കാരൊന്നും പ്രതികരിക്കാന്‍ തയാറായില്ളെന്നും ഷീജ പറഞ്ഞു. ബസ് മുക്കം പൊലീസ് സ്്റ്റേഷനിലേക്ക് വിടാന്‍ പറഞ്ഞെങ്കിലും സൗകര്യമില്ളെന്നു പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും മുക്കം ബസ്സ്റ്റാന്‍ഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്റ്റാന്‍ഡിലിറങ്ങാന്‍ ശ്രമിച്ച തങ്ങളെ സമ്മതിക്കാതെ പൂട്ടിയിടുകയും അമ്മയെ തള്ളിയിടുകയും ചെയ്തു. പുറത്ത് നാട്ടുകാരെല്ലാം തങ്ങളെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടെങ്കിലും ഷീജ തന്നെ തല്ലിയെന്ന് ബസ് കണ്ടക്ടര്‍ ആരോപിച്ചു. സംഭവത്തെ ചോദ്യംചെയ്ത ഷീജയുടെ അയല്‍വാസി ജോഷിക്കുനേരെ കൈയേറ്റശ്രമവുമുണ്ടായി. അരമണിക്കൂറിനുശേഷം എത്തിയ മുക്കം പൊലീസാണ് തങ്ങളെ ഇറക്കിവിട്ടത്. അന്നുതന്നെ പരാതി നല്‍കുകയും പിറ്റേദിവസം എഫ്.ഐ.ആര്‍ കോപ്പി കൈപ്പറ്റുകയും ചെയ്തു. അതിനുശേഷം ബസ് കണ്ടക്ടര്‍ക്കെതിരെ അന്വേഷണത്തിനോ നടപടിയെടുക്കാനോ പൊലീസ് തയാറായില്ല. ഇക്കഴിഞ്ഞ ഏഴിന് ബസ് കണ്ടക്ടര്‍ക്ക് ജാമ്യം ലഭിച്ചതായി അറിഞ്ഞുവെന്നും, കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകരുള്‍പ്പെടെ സമ്മര്‍ദം ചെലുത്തിയെന്നും ഷീജ പറഞ്ഞു. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ക്കും ആര്‍.ടി.ഒക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടിയായില്ല. സംഭവത്തിലുള്‍പ്പെട്ടയാളുടെ പേരിനു പകരം സ്വകാര്യ ബസ് കണ്ടക്ടര്‍ എന്നുമാത്രമാണ് പരാതിയിലുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് അന്വേഷണം നടത്താതിരുന്നതെന്നുമാണ് പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.