ലഹരി മാഫിയക്കെതിരെ മലയോര ബഹുജന കൂട്ടായ്മ

കൊടിയത്തൂര്‍: പ്രതിരോധിക്കാനാവാത്തവിധം പന്തലിച്ച് നില്‍ക്കുന്ന ലഹരി മാഫിയക്കെതിരെ പ്രതിരോധം ശക്തമാക്കുന്നു. മലയോരമേഖലയില്‍ ലഹരി വസ്തുക്കളുടെ ലക്ഷങ്ങളുടെ വില്‍പന നടക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിനായി ബഹുജന കൂട്ടായ്മ രൂപവത്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് കൂട്ടായ്മ രൂപവത്കരിക്കുക. കാരശ്ശേരി, കക്കാട്, വലിയപറമ്പ്, നെല്ലിക്കാപറമ്പ്, മാവായി, പന്നിക്കോട്, തെനേങ്ങപറമ്പ്, ചുള്ളിക്കാപറമ്പ്, ചെറുവാടി, സൗത് കൊടിയത്തൂര്‍, കൊടിയത്തൂര്‍ മേഖലകളെ ഉള്‍പ്പെടുത്തിയാണ് പ്രാഥമികഘട്ടത്തില്‍ കൂട്ടായ്മ രൂപവത്കരിക്കുന്നത്. ഈ രൂപവത്കരണത്തിനുശേഷം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. കൊടിയത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രദ്ധയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ തയാറെടുക്കുന്നത്. നവംബര്‍ ആറിന് ഈ മേഖലകളെ ബന്ധിപ്പിച്ച് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. കമ്മിറ്റി രൂപവത്കരണ യോഗം ജി.എം.യു.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുറഹ്മാന്‍, അബൂബക്കര്‍, അബ്ദുസലാം, പി.സി. നാസര്‍, കെ.സി. അന്‍വര്‍, അന്‍വര്‍ സാദത്ത്, ഫസല്‍ ബാബു, രാജന്‍ മാവായി, ജി. അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. ബീരാന്‍ കുട്ടി ചുങ്കത്ത് അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT