കോഴിക്കോട്: മലബാറിന്‍െറ സാംസ്കാരിക ഭൂപടത്തില്‍ സവിശേഷ സ്ഥാനമലങ്കരിക്കുന്ന തെക്കേപ്പുറത്തിന്‍െറ ചരിത്രവും വര്‍ത്തമാനവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്‍ററി ‘തെക്കേപ്പുറം’ പ്രദര്‍ശനത്തിനൊരുങ്ങി. ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന ചരിത്ര സെമിനാറില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. റെയില്‍പാളത്തിനു പടിഞ്ഞാറ് വലിയങ്ങാടിയുടെയും ബീച്ച് റോഡിന്‍െറയും ഇടയിലുള്ള പ്രദേശമാണ് തെക്കേപ്പുറം. അസഹിഷ്ണുതയുടെ കാലത്ത് മതസഹിഷ്ണുതണയുടെയും സാഹോദര്യത്തിന്‍െറയും അതുല്യ മാതൃക പിന്തുടരുന്ന മേഖലയിലെ തോളുരുമ്മിയിരിക്കുന്ന പള്ളിമിനാരങ്ങള്‍ക്കും ക്രൈസ്തവ-ഗുജറാത്തി ദേവാലയങ്ങള്‍ക്കും ജൈനക്ഷേത്രങ്ങള്‍ക്കുമൊപ്പം ലോകസഞ്ചാരികളുടെ കാല്‍പാടുകള്‍ പതിഞ്ഞ തെരുവോരങ്ങളും ‘തെക്കേപ്പുറ’ത്തില്‍ കാണാം. ചരിത്രത്തിന്‍െറ ശേഷിപ്പുകളായി കോഴിക്കോട്ടെ കോയമാര്‍ ഇന്നും ഇവിടത്തെ തറവാടുകളില്‍ കഴിയുന്നു. അവരുടെ ജീവിതവും സാമൂഹിക ചുറ്റുപാടുകളും പ്രദേശത്തിന്‍െറ വാണിജ്യ പ്രാധാന്യവും ആതിഥേയത്വത്തിന്‍െറ സവിശേഷ സംസ്കാരവുമെല്ലാം ഡോക്യുമെന്‍ററി ഒപ്പിയെടുക്കുന്നു. ഖാദി പരമ്പര, ബറാമി പരമ്പര, മിശ്കാല്‍ പള്ളി, ശൈഖ് പള്ളി, ശാദുലി പള്ളി, തളിക്ഷേത്രം, കണ്ണംപറമ്പ് തുടങ്ങിയ നഗരത്തിലെ പ്രധാനപ്പെട്ട ചരിത്ര വസ്തുതകളെല്ലാം ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയിലുണ്ട്. ഗ്ളോബല്‍ വിഷന്‍ അവതരിപ്പിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തത് സുനോ വര്‍ഗീസാണ്. ഹസന്‍ വാടിയില്‍ തിരക്കഥയും എം.വി. റംസി ഇസ്മയില്‍ സഹസംവിധാനവും നിര്‍വഹിക്കുന്നു. ഡോ. എം.ജി.എസ്. നാരായണന്‍, എം.ടി തുടങ്ങിയ പ്രമുഖരുടെ അഭിമുഖവും ഒരുക്കിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.