നടുവണ്ണൂര്‍: ഗെയില്‍ വാതക പൈപ്പ്ലൈന്‍ സര്‍വേക്കത്തെിയ ഗെയില്‍ ഉദ്യോഗസ്ഥരെ കോട്ടൂരില്‍ വീണ്ടും തടഞ്ഞു. കോട്ടൂരിലെ പടിയക്കണ്ടി അച്ചിയത്ത് ഭാഗത്താണ് സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍വേ തടഞ്ഞത്. നാല് സ്ത്രീകളുള്‍പ്പെടെ പത്ത് സമര സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് സര്‍വേ നടപടികള്‍ തുടര്‍ന്നു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഗെയില്‍ ചീഫ് മാനേജര്‍ എം. ബിജുവിന്‍െറ നേതൃത്വത്തില്‍ ഗെയില്‍ ഉദ്യോഗസ്ഥരത്തെിയത്. കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ എം.കെ. രാജീവനും സ്ഥലത്തത്തെിയിരുന്നു. ചൊവ്വാഴ്ച ഗെയില്‍ ഉദ്യോഗസ്ഥരത്തെിയപ്പോള്‍ പ്രദേശവാസികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തത്തെിയത്. വാര്‍ഡ് സമരസമിതികളുടെ കണ്‍വീനര്‍മാരായ വി.കെ. ഉണ്ണി, ഉണ്ണി നായര്‍ അച്ചുത് വിഹാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാര്‍ പ്രകടനമായത്തെി. പി. ബാലന്‍ നമ്പ്യാര്‍, രാഘവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. വിധവയായ അച്ചിയത്ത് ദേവകിയുടെ മുറ്റം വഴിയാണ് വാതകപൈപ്പ് പോകുന്നത്. റഹ്മത്ത് വീടുവെക്കാന്‍ രണ്ടുമാസം മുമ്പ് വാങ്ങിയ പറമ്പും സര്‍വേയിലുള്‍പ്പെട്ടിട്ടുണ്ട്. ഇവിടെ കിണര്‍കുഴിച്ച് കൊണ്ടിരിക്കുകയാണ്. ഗെയില്‍ പൈപ്പ്ലൈനുമായി ബന്ധപ്പെട്ട് ഗെയില്‍, റവന്യൂ പ്രതിനിധിസംഘം കോട്ടൂരില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു. കോട്ടൂര്‍ പഞ്ചായത്തില്‍ ആമയാട്ട് വയലിലാണ് റവന്യൂ ഉദ്യോഗസ്ഥരും ഗെയില്‍ ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് സര്‍വേക്കത്തെിയ ഗെയില്‍ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞിരുന്നു. 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനത്തെുടര്‍ന്ന് സബ് കലക്ടര്‍ പഞ്ചായത്ത് ഹാളില്‍ സമരസമിതിക്കാരുടെ യോഗം വിളിച്ചു. ഈ യോഗ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് പ്രതിനിധിസംഘം സന്ദര്‍ശനത്തിനത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.