വാണിമേല്‍: നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് വിലങ്ങാട് ജലവൈദ്യുതി പദ്ധതിയിലെ ഉല്‍പാദനത്തെ സാരമായി ബാധിക്കുന്നു. പവര്‍ ഹൗസിലെ മൂന്നു ജനറേറ്ററുകളില്‍ ഒന്നില്‍നിന്ന് മാത്രമാണ് ഇപ്പോള്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നത്. 2.5 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള മൂന്നു ജനറേറ്ററുകളാണ് പവര്‍ ഹൗസില്‍ ഉള്ളത്. ഒരാഴ്ചകൂടി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് പാനോത്തെയും വാളൂക്കിലെയും തടയണകളില്‍ ശേഷിക്കുന്നത്. കാലവര്‍ഷത്തിന്‍െറ തുടക്കം മുതല്‍ 15 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് ഇവിടെനിന്ന് ഉല്‍പാദിപ്പിച്ചത്. 22.6 മില്യണ്‍ യൂനിറ്റ് ഉല്‍പാദനമാണ് വൈദ്യുതി ബോര്‍ഡ് ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 12 മില്യണ്‍ യൂനിറ്റ് മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കാല വര്‍ഷം വൈകിയതിനാല്‍ കഴിഞ്ഞ തവണ പതിവിലും വൈകിയാണ് ഉല്‍പാദനം ആരംഭിച്ചത്. ഇത്തവണ തുലാവര്‍ഷം കാര്യമായി ലഭിച്ചില്ളെങ്കില്‍ ഉല്‍പാദനം പൂര്‍ണമായും തടസ്സപ്പെടും. വിലങ്ങാടുനിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഭൂഗര്‍ഭ കേബിളിലൂടെ ചിയ്യൂര്‍ സബ്സ്റ്റേഷന്‍ വഴി പൊതുഗ്രിഡിലേക്ക് കടത്തിവിട്ടാണ് വിതരണം ചെയ്യുന്നത്. മയ്യഴിപ്പുഴയുടെ ഉദ്ഭവകേന്ദ്രമായ പുല്ലുവാപ്പുഴയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ വറ്റിവരണ്ട് കിടക്കുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മേഖലയിലാകെ വരള്‍ച്ച രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.