കൊടുവള്ളി: നഗരസഭയിലെ നെടുമല ഡിവിഷനില്‍പ്പെട്ട കൊടുവന്‍മുഴി പള്ളി അരക്കമ്പ്രം റോഡ് സ്വകാര്യ വ്യക്തികള്‍ തടസ്സപ്പെടുത്തിയതായി പരാതി. നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ റോഡ് തടസ്സപ്പെടുത്തിയതിനെതിരെ പ്രദേശവാസികളും നഗരസഭാ കൗണ്‍സിലര്‍ നിഷിതയുമാണ് നഗരസഭാ സെക്രട്ടറി, പൊലീസ് എന്നിവര്‍ക്ക് പരാതിനല്‍കിയത്. 30 വര്‍ഷത്തോളം പഴക്കമുള്ളതാണ് റോഡ്. 100ലധികം പേര്‍ യാത്രചെയ്ത് വരുന്ന റോഡ് പൊതുവഴിയല്ളെന്നുപറഞ്ഞ് പ്രദേശത്തെ സ്വകാര്യവ്യക്തികള്‍ ഇരുമ്പുഗേറ്റ് സ്ഥാപിച്ച് തടസ്സപ്പെടുത്തിയതായാണ് പരാതി. പൊതു റോഡായി ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയില്ളെന്നാണത്രെ ഇവരുടെ വാദം. റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുമ്പോഴെല്ലാം തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. തര്‍ക്കംമൂലം റോഡിലൂടെ പ്രദേശവാസികള്‍ക്ക് വാഹനങ്ങള്‍ കൊണ്ടുപോവാനോ യാത്രചെയ്യാനോ കഴിയുന്നില്ല. നഗരസഭാ സെക്രട്ടറി സ്വകാര്യവ്യക്തികള്‍ക്ക് രണ്ടുതവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ട് നോട്ടീസിനും മറുപടി ലഭിക്കാത്തതിനാല്‍ വെള്ളിയാഴ്ച പൊലീസിന്‍െറ സഹായത്തോടെ നഗരസഭയുടെ അധീനതയിലുള്ള റോഡ് തടസ്സപ്പെടുത്തിയത് നീക്കംചെയ്യുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ എ.പി. മജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.