റേഷന്‍ കാര്‍ഡ് : മുന്‍ഗണന വിഭാഗം ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: 2013ലെ ഭക്ഷ്യഭദ്രതാ നിയമം കേരളത്തില്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റ് റേഷന്‍ കാര്‍ഡുടമകള്‍ക്ക് പരിശോധിക്കുന്നതിന് റേഷന്‍ കടകള്‍, വില്ളേജ് ഓഫിസ്, പഞ്ചായത്ത്, കോര്‍പറേഷന്‍ ഓഫിസ്, സപൈ്ള ഓഫിസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപങ്ങളും അവകാശങ്ങളും ഒക്ടോബര്‍ 30നകം ബന്ധപ്പെട്ട സപൈ്ള ഓഫിസുകളിലും ഇതിനായി ഏര്‍പ്പെടുത്തിയ പ്രാദേശിക കേന്ദ്രങ്ങളിലും സമര്‍പ്പിക്കണം. പരാതികള്‍ സമര്‍പ്പിക്കുമ്പോള്‍ തെളിയിക്കുന്നതിനാവശ്യമായ സാക്ഷ്യപത്രങ്ങള്‍, രേഖകള്‍ കൂടി സമര്‍പ്പിക്കണം. സമയപരിധിക്ക് ശേഷമുളള പരാതികള്‍ സ്വീകരിക്കില്ല. സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, അധ്യാപകര്‍, ആദായനികുതി ഒടുക്കുന്നവര്‍, സ്വന്തമായി ഒരേക്കറിനുമേല്‍ ഭുമിയുള്ളവര്‍, 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍, 1000 ചതുരക്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലുചക്ര വാഹന ഉടമകള്‍ എന്നിവരെ മുന്‍ഗണന ലിസ്റ്റില്‍നിന്ന് ഒഴിവാക്കി. പരാതികള്‍ വെരിഫിക്കേഷന്‍ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. ഇതിന്മേല്‍ പരാതിയുള്ളവര്‍ക്ക് ഏഴ് ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.