കോഴിക്കോട്: വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടം. സര്‍വിസ് മുടക്കവും ആക്രമണവുമാണ് നഷ്ടത്തിന് വഴിയൊരുക്കിയത്. കോഴിക്കോട് സോണില്‍ ബുധനാഴ്ചത്തെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 67 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കോഴിക്കോട്, കുന്ദമംഗലം, മീഞ്ചന്ത, കാസര്‍കോട് എന്നിവിടങ്ങളില്‍ കല്ളേറില്‍ ബസുകളുടെ ചില്ല് തകര്‍ന്നുണ്ടായ ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഇതിന് പുറമെയാണ്. ഈ ബസുകള്‍ക്ക് വെള്ളിയാഴ്ച സര്‍വിസ് നടത്താനും കഴിഞ്ഞില്ല. ബുധനാഴ്ച 9483076 രൂപയാണ് കോഴിക്കോട് സോണിലെ വരുമാനം. എന്നാല്‍, വ്യാഴാഴ്ച ലഭിച്ചത് 2774418 രൂപ മാത്രം. ഏറ്റവും കുറവ് വരുമാനം ലഭിച്ചത് വടകര ഡിപ്പോയിലാണ്. രണ്ടരലക്ഷത്തോളം വരുമാനമുണ്ടാകാറുള്ള ഇവിടെ ലഭിച്ചത് 1103 രൂപ മാത്രമാണ്. ഒരു സര്‍വിസ് മാത്രമാണ് ഇവിടെ ഓടിയത്. മറ്റ് ഡിപ്പോകളിലെ വരുമാനം ബ്രാക്കറ്റില്‍ ബുധനാഴ്ചത്തെ വരുമാനവും. കോഴിക്കോട് 594764 (14 ലക്ഷം), കല്‍പ്പറ്റ 228761 (665000), കാസര്‍കോട് 121624 (11 ലക്ഷം), കണ്ണൂര്‍ 304520 (1033000), മാനന്തവാടി 256843( 830000), പയ്യന്നൂര്‍ 158671 ( 830000), സുല്‍ത്താന്‍ ബത്തേരി 364781(1033000), തലശ്ശേരി 165468 ( 617000), താമരശ്ശേരി 166585 ( 6200009), തിരുവമ്പാടി 128592 (230000), തൊട്ടില്‍പാലം 241377 (440000). സോണില്‍ 517 സര്‍വിസുകളാണ് മുടങ്ങിയത്. സാധാരണ 750 സര്‍വിസുകളാണ് ഓടാറുള്ളത്. 233 എണ്ണം മുടങ്ങി. നിരവധി ജീവനക്കാര്‍ക്ക് ജോലിക്കത്തൊന്‍ കഴിയാതിരുന്നതിനാല്‍ ഓഫിസ് പ്രവര്‍ത്തനവും താളം തെറ്റി. 1.18 കോടി രൂപയാണ് സോണിന്‍െറ പ്രതിദിന ടാര്‍ജറ്റ്. 1.15 കോടിയെങ്കിലും നേടാനുള്ള ലക്ഷ്യത്തിനിടെയാണ് ഹര്‍ത്താല്‍ തിരിച്ചടിയായത്. വ്യാഴാഴ്ച മിക്ക ഡിപ്പോകളിലും പകല്‍ സര്‍വിസ് നടത്താന്‍ കഴിഞ്ഞില്ല. വൈകീട്ട് ആറിനുശേഷം നടത്തിയ സര്‍വിസുകളില്‍നിന്നും അന്തര്‍സംസ്ഥാന സര്‍വിസുകളില്‍നിന്നുമാണ് 27 ലക്ഷം വരുമാനം നേടാനായത്. കാവേരി നദീജലത്തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞമാസം പത്ത് ദിവസത്തോളം ബംഗളൂരു റൂട്ടില്‍ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍, ഇതിനിടയിലും ടാര്‍ജറ്റിന് അടുത്ത് വരുമാനമുണ്ടാക്കാന്‍ കോഴിക്കോട് സോണിന് കഴിഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയത്തെുടര്‍ന്ന് ശമ്പളം മുടങ്ങിയ സാഹചര്യം നിലനില്‍ക്കെയാണ് ജീവനക്കാര്‍ക്കും കോര്‍പറേഷനും ഹര്‍ത്താല്‍ ഇരുട്ടടിയായിരിക്കുന്നത്. മലബാറില്‍ സ്വകാര്യ ബസുകളോട് മത്സരിച്ചാണ് കെ.എസ്.ആര്‍.ടി.സി മേഖലയില്‍ മികച്ച വരുമാനമുണ്ടാക്കുന്നത്. മലബാറില്‍ ഓരോ ഡിപ്പോയിലും 20 മുതല്‍ 30 വരെ ജീവനക്കാരുടെ കുറവാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.