കോഴിക്കോട്: നഗരത്തിലെ എല്ലാ വീടുകളിലും ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവുമായി സേവ് ഗ്രീന്‍ അഗ്രികള്‍ചറലിസ്റ്റ് കോഓപറേറ്റിവ് സൊസൈറ്റി. സേവ് ഗ്രീനിന്‍െറ ആഭിമുഖ്യത്തില്‍ ഗ്രീന്‍ വ്യൂ കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ പച്ചക്കറി തൈകളുടെയും ഫലവൃക്ഷങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും തുടങ്ങി. അഞ്ചു ലക്ഷത്തോളം ജൈവ പച്ചക്കറി തൈകളാണ് മാനാഞ്ചിറ ഡി.ഡി ഓഫിസ് പരിസരത്ത് ആരംഭിച്ച പ്രദര്‍ശനത്തിലുള്ളത്. ജൈവഭവനം എന്ന പദ്ധതിയിലൂടെ നഗരത്തിലെ എല്ലാവര്‍ക്കും വീടുകളില്‍ അടുക്കളത്തോട്ടം ഒരുക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് പച്ചക്കറി തൈകളുടെ പ്രദര്‍ശനം. വേരുപിടിപ്പിച്ച വഴുതന, വെണ്ട, ക്വാളിഫ്ളവര്‍, കാബേജ്, തക്കാളി, കറിവേപ്പില, വിവിധയിനം മുളകുകള്‍, ചോളം, പയര്‍ തുടങ്ങിയ പച്ചക്കറി തൈകളും ടിഷ്യൂ ഇഞ്ചി, റെഡ്ലേഡി പപ്പായ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. അഞ്ചുരൂപ മുതല്‍ 800 രൂപ വരെ വിലയുള്ള തൈകളാണ് പ്രദര്‍ശനത്തിലുള്ളത്. 30 ദിവസംകൊണ്ട് വീട്ടുവളപ്പില്‍ പച്ചക്കറി വിളവെടുക്കാം എന്നതാണ് പ്രദര്‍ശനത്തിലെ ജൈവ പച്ചക്കറി തൈകളുടെ പ്രത്യേകത. ജൈവഭവനം പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നേരിട്ടത്തെി ചെടികള്‍ പരിപാലിക്കുന്നതിനായി ഏഴംഗ വിദഗ്ധ സംഘത്തെയും സേവ് ഗ്രീന്‍ സജ്ജമാക്കിയിട്ടുണ്ട്. രുദ്രാക്ഷം, കുടംപുളി, കരിനെച്ചി, പുലാസാന്‍, മലയാനാപ്ള്‍, സ്ട്രോബറി, തേന്‍വരിക്ക,പേരക്ക, സപ്പോട്ട, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, മാവ്, കടപ്ളാവ് തുടങ്ങി ഇനം ഫലവൃക്ഷ ത്തൈകളും പ്രദര്‍ശനത്തിലുണ്ട്. രാവിലെ 10 മുതല്‍ ആറ് വരെയാണ് പ്രദര്‍ശനം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാര്‍ ടി.പി. ശ്രീധരന്‍ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദിന് നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു. സേവ് ഗ്രീന്‍ വൈസ് പ്രസിഡന്‍റ് പി.പി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് എം.പി. രജില്‍കുമാര്‍ സ്വാഗതവും സെക്രട്ടറി മുല്ളേരി ചന്ദ്രശേഖരന്‍ നായര്‍ നന്ദിയും പറഞ്ഞു. പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.