ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മുക്കം: മലയോര മേഖലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് മൊത്തമായി വില്‍ക്കുന്ന പ്രധാനകണ്ണി പിടിയില്‍. നെല്ലിക്കാപ്പറമ്പ് സ്വദേശി അബ്ദുല്‍ സഫീര്‍ എന്ന മാധവന്‍ (28) ആണ് ബുധനാഴ്ച മുക്കം പൊലീസിന്‍െറ പിടിയിലായത്. ഇയാളില്‍നിന്ന് ഒരു കിലോഗ്രാം 400 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയായ ഇയാള്‍ ഇതുവരെ പിടിക്കപ്പെട്ടിരുന്നില്ല. ഷാഡോ പൊലീസിന്‍േറയും നാട്ടിലെ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് വലിയപറമ്പ് ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. മുക്കം എസ്.ഐ അബ്ദുറഹിമാന്‍, ഗ്രേഡ് എസ്.ഐ സലീം, എ.എസ്.ഐ വേണുഗോപാല്‍, സീനിയര്‍ സി.പി.ഒ ജയമോദ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.