കൂളിമാട്–മണാശ്ശേരി റോഡ് വികസനത്തിന് നിവേദനം നല്‍കി

ചേന്ദമംഗലൂര്‍: വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗുരുതരമായ യാത്രാക്ളേശം നേരിടുന്ന കൂളിമാട്-പുല്‍പറമ്പ്-മണാശ്ശേരി റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്ന് പൊറ്റശ്ശേരിയിലെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. എം.എ.എം.ഒ കോളജ്, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സുന്നിയ്യ കോളജ്, ഇസ്ലാഹിയ കോളജ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളും ജീവനക്കാരും ആശ്രയിക്കുന്ന റോഡാണിത്. അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് റോഡ് നേരിടുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. നടപടി ആവശ്യപ്പെട്ട് ജോര്‍ജ് എം. തോമസ് എം.എല്‍.എക്ക് ജനകീയ നിവേദനം കൈമാറി. നഗരസഭാ കൗണ്‍സിലര്‍ എ. അബ്ദുല്‍ ഗഫൂര്‍, കെ.പി. ശിവന്‍, എം. ബാലരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.