നരിക്കുനി: പച്ചത്തേങ്ങ സംഭരിക്കാന്‍ അതത് കൃഷി ഓഫിസര്‍മാര്‍ താല്‍ക്കാലികമായി നിയമിച്ച ജീവനക്കാരെ പിരിച്ചുവിടുന്നത് പച്ചത്തേങ്ങ സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നു. താല്‍കാലിക ജീവനക്കാരാണ് മിക്ക കൃഷിഭവനുകളിലും സംഭരണത്തിന്‍െറ കാര്യങ്ങള്‍ ചെയ്തിരുന്നത്. കൃഷിവകുപ്പ് ഡയറക്ടറാണ് പിരിച്ചുവിടാന്‍ ഉത്തരവിറക്കിയത്. പച്ചത്തേങ്ങ സംഭരണം ഇതോടെ അനിശ്ചിതത്വത്തിലായി. ഈ മാസം 10ന് ശേഷം താല്‍ക്കാലികക്കാരെ ജോലിയില്‍ നിലനിര്‍ത്തിയാല്‍ ശമ്പളം സ്വയം നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് കൃഷി ഓഫിസര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ആരെയെങ്കിലും താല്‍ക്കാലികക്കാരായി നിലനിര്‍ത്തുകയാണെങ്കില്‍ കൃഷിവകുപ്പ് ഡയറക്ടറില്‍നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്. ഇതനുസരിച്ച് ഈ മാസം 10ന് മുമ്പുതന്നെ താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് കൃഷി ഓഫിസര്‍മാര്‍ മറുപടി അയച്ചെങ്കിലും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. സ്വന്തം കീശയില്‍നിന്ന് വേതനം നല്‍കേണ്ടിവരുമെന്ന് ഭയപ്പെട്ട് നിലവിലുള്ളവരെ നിലനിര്‍ത്താനും കൃഷി ഓഫിസര്‍മാര്‍ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.