നാലു കിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശി പിടിയില്‍

കോഴിക്കോട്: കര്‍ണാടകയില്‍നിന്ന് നഗരത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണി നോര്‍ത് ഷാഡോ പൊലീസിന്‍െറ പിടിയിലായി. കര്‍ണാടകയിലെ ബന്തല്‍ സ്വദേശി നാണ് (20) നാലു കിലോ കഞ്ചാവുമായി പിടിയിലായത്. നഗരത്തിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം നടത്തുന്നവര്‍ക്ക് കര്‍ണാടകയില്‍നിന്ന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന മൊത്തവിതരണക്കാരനാണ് ഇയാള്‍. കര്‍ണാടകയില്‍നിന്ന് തുച്ഛവിലക്ക് കഞ്ചാവ് വാങ്ങി കോഴിക്കോട്ടത്തെിച്ച് വില്‍പന നടത്തുന്ന ശൃംഖലയിലെ മുഖ്യകണ്ണിയാണ്. കേരളത്തില്‍ ആദ്യമായാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ കര്‍ണാടകയിലെ കൂട്ടാളികളെയും കേരളത്തിലെ കണ്ണികളെയും കഞ്ചാവിന്‍െറ ഉറവിടത്തെയുംകുറിച്ച് സി.ഐ ടി.കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കഞ്ചാവിന്‍െറയും മയക്കുമരുന്നിന്‍െറയും ഉപയോഗം കൂടിവരുന്നതായി സിറ്റി നോര്‍ത് അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജിന് വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നടക്കാവ് സി.ഐ ടി.കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ നോര്‍ത് ഷാഡോ പൊലീസ് ടീം കഞ്ചാവ് വിതരണം നടത്തുന്നവരെയും കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരെയും നിരീക്ഷിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ നടക്കാവ് എസ്.ഐയും ഷാഡോ പൊലീസും ചേര്‍ന്ന് പട്രോളിങ് നടത്തുന്നതിനിടെ എരഞ്ഞിപ്പാലം പാലാട്ടുതാഴം ബസ്സ്റ്റോപ്പിനടുത്ത് സംശയാസ്പദമായി കണ്ട സുനില്‍ ചവാനെ കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ആര്‍ക്കും സംശയം തോന്നാത്തവിധം കഞ്ചാവ് ഷോള്‍ഡര്‍ ബാഗിലാക്കി ബസ്സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. നാലാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് നോര്‍ത് ഷാഡോ പൊലീസിന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ വന്‍ കഞ്ചാവുവേട്ട നടക്കുന്നത്. നടക്കാവ് സ്റ്റേഷനിലെ എസ്.ഐ വേണുഗോപാല്‍, സീനിയര്‍ സി.പി.ഒമാരായ ശശികുമാര്‍, ഷാഡോ പൊലീസിലെ സീനിയര്‍ സി.പി.ഒമാരായ മനോജ്, മുഹമ്മദ് ഷാഫി, അബ്ദുറഹ്മാന്‍, സി.പി.ഒമാരായ അഖിലേഷ്, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.