വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയും സ്കൂട്ടറും തീവെച്ച് നശിപ്പിച്ചു

നാദാപുരം: തൂണേരി ചാലപ്പുറത്ത് വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും സ്കൂട്ടറും അഗ്നിക്കിരയാക്കി. ചാലപ്രം താഴെപീടികയില്‍ ഭാസ്കരന്‍െറ ഓട്ടോയും, സഹോദരന്‍െറ ഭാര്യയും സഹകരണ ബാങ്ക് ജീവനക്കാരിയുമായ ഷൈമയുടെ ആക്ടിവ സ്കൂട്ടറുമാണ് കത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടുമുറ്റത്തുനിന്ന് തീ ആളിപ്പടരുന്നത് കണ്ട് വീട്ടുകാര്‍ വാതില്‍ തുറന്നു നോക്കിയപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീ വീട്ടിലേക്കു പടരാതിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. ഭാസ്കരനും ഷൈമയും സി.പി.എം അനുഭാവികളാണ്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറഞ്ഞു. തീവെപ്പില്‍ പ്രതിഷേധിച്ച് നാദാപുരം ടൗണില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കി. പ്രതിഷേധ പ്രകടനവും നടന്നു. നാദാപുരം സി.ഐ ജോഷി ജോസിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി പരിശോധന നടത്തി. വിവിധ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഇരുട്ടിന്‍െറ ശക്തികള്‍ നടത്തുന്ന ശ്രമം കരുതിയിരിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. നേരത്തേ നടന്ന കൊലപാതകങ്ങളെ തുടര്‍ന്ന് സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.