ആനക്കുളം-കൂരിയാല്‍ ലൈന്‍ റോഡ് വികസനം: നടപടി തുടങ്ങി

കോഴിക്കോട്: നഗര മുഖച്ഛായ മാറ്റുമെന്ന് കരുതുന്ന കൂരിയാല്‍ ലൈനില്‍നിന്ന് ലോറി സ്റ്റാന്‍ഡ് വരെയുള്ള ഒരുകിലോ മീറ്ററോളം ഇടറോഡിന്‍െറ വികസനത്തിന് പച്ചക്കൊടി. പാത നിര്‍മാണത്തിന് മുന്നോടിയായി സ്ഥലം വിട്ടുകൊടുക്കാനായി നഗരസഭ സ്ഥലമുടമകള്‍ക്ക് നോട്ടീസ് നല്‍കിത്തുങ്ങി. റോഡ് നിര്‍മാണത്തിനായി നേരത്തേ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വിശദമായ സ്കെച്ച് തയാറാക്കിയിരുന്നു. അന്നത്തെ നഗരാസൂത്രണ സ്ഥിരംസമിതി റോഡ് പണിക്കുള്ള അനുമതിക്കായി പദ്ധതി നഗരസഭാ കൗണ്‍സിലില്‍ വെക്കാനും തീരുമാനമായെങ്കിലും പിന്നെ കാര്യമായ നീക്കം നടന്നില്ല. സാംസ്കാരിക നിലയത്തിന് മുന്നില്‍ ഇപ്പോള്‍തന്നെ വേണ്ടത്ര വീതിയിലാണ് റോഡ്. നിലവിലുള്ള റോഡില്‍ 90 ശതമാനത്തോളം ഭാഗത്ത് ഏഴടിയോളം വീതിയുണ്ട്. ഇത് പൂര്‍ണമായി ഏഴുമീറ്റര്‍ വീതിയിലാക്കി നഗരത്തിലെ മുഖ്യ റോഡുകളിലൊന്നാക്കി മാറ്റുന്ന പണിയാണ് എവിടെയുമത്തൊതെ കിടക്കുന്നത്. നഗരസഭയുടെ പുതിയ ആനക്കുളം സാംസ്കാരിക നിലയത്തിന് മുന്നിലൂടെയാണ് പുതിയ റോഡ്. സൗജന്യമായി സ്ഥലം വിട്ടുകിട്ടുന്ന മുറക്ക് റോഡ് പണിയാനാണ് പദ്ധതി. ഏഴുമീറ്ററെങ്കിലും വീതിയില്‍ റോഡ് പണിയാനാണ് തുടക്കത്തില്‍ ശ്രമം നടന്നതെങ്കിലും അഞ്ചുമീറ്റര്‍ വീതിയില്‍ പൂര്‍ത്തിയാക്കാനാണ് പുതിയ നീക്കം. മൂന്നുമീറ്റര്‍ വീതിയിലാണ് ഇപ്പോഴുള്ള വഴി. പുതിയ റോഡ് പണി തീര്‍ന്നാല്‍ അരവിന്ദ് ഘോഷ് റോഡിനും ചെറൂട്ടി റോഡിനും സമാന്തരമായി പുതിയ പാതയാകും. ഗതാഗതക്കുരുക്ക് സ്ഥിരമായ റോഡുകളില്‍നിന്ന് മറ്റൊരു മാര്‍ഗം ഇതോടെ തുറക്കും. ടൗണ്‍ ഹാളിന് ഏറെ പുറകിലല്ലാതെ പഴയ ആനക്കുളം നികത്തിയുണ്ടാക്കിയ കോര്‍പറേഷന്‍ സാംസ്കാരിക നിലയത്തിലേക്ക് എത്താന്‍ മികച്ച റോഡില്ലാത്തത് പ്രശ്നമാണ്. വലിയങ്ങാടി, ചെറൂട്ടി റോഡ് ഭാഗത്തുനിന്ന് കൂരിയാല്‍ ലൈന്‍, ഹെഡ് പോസ്റ്റ് ഓഫിസ് മേഖലയില്‍നിന്ന് സാംസ്കാരിക നിലയത്തിലേക്ക് എളുപ്പവഴിയാകും. ടാഗോര്‍ ഹാള്‍, ബീച്ച് തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് ഇതുവഴി പെട്ടെന്ന് സാംസ്കാരിക നിലയത്തിലത്തൊം. വലിയങ്ങാടിയിലെ തിരക്ക് കുറെയെങ്കിലും ഒഴിവാക്കാനുമാവും. റോഡ് വന്നാല്‍ ആനക്കുളത്തുനിന്ന് ചെറൂട്ടി റോഡിലേക്ക് കിഴക്കുപടിഞ്ഞാറായുള്ള ഇടവഴിയും വികസിപ്പിക്കാനാവുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ വഴി കൂടിവന്നാല്‍ സാംസ്കാരിക നിലയത്തിലേക്ക് നാലു ഭാഗത്തുനിന്നും റോഡാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.