ഓര്‍മയില്‍ നിറഞ്ഞ് ഗാന്ധിജി

വടകര: വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. അഞ്ചുവിളക്ക് ജങ്ഷനില്‍ നടന്ന പ്രതിജ്ഞ പുതുക്കല്‍ സി.കെ. നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ടി. ബാലക്കുറുപ്പ്, പി. ബാലന്‍, പി.പി. രാജന്‍, അഡ്വ. ഇ. നാരായണന്‍ നായര്‍, കെ.പി. ചന്ദ്രശേഖരന്‍, പ്രഫ. കെ.കെ. മഹമൂദ്, കെ. സുജിത്, വി. അശോകന്‍, പി.സി. ബാലറാം, ടി. ശ്രീനിവാസന്‍, പി.പി. സാമിക്കുട്ടി, വി.പി. ബൈജു, തയ്യുള്ളതില്‍ രാജന്‍, വി.പി. രമേശന്‍, വി. വിദ്യാസാഗര്‍, എ. പ്രശാന്ത്, ഒ.കെ. ചന്ദ്രന്‍, ടി.കെ. രാമദാസ്, ടി.കെ. മനോജ്കുമാര്‍, ടി. ശ്രീധരന്‍, എ. സനൂജ് എന്നിവര്‍ സംസാരിച്ചു. വടകര: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി അഹിംസാ ദിനമായി ആചരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.എസ്. രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. നാരായണന്‍ നായര്‍, അച്യുതന്‍ പുതിയേടത്ത്, പുറന്തോടത്ത് സുകുമാരന്‍, ടി.വി. സുധീര്‍കുമാര്‍, ബിജുല്‍ ആയാടത്തില്‍, കോറോത്ത് ബാബു എന്നിവര്‍ സംസാരിച്ചു. ഗാന്ധി വിചാര്‍വേദിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ പരിപാടി എന്‍.കെ. പത്മപ്രഭ ഉദ്ഘാടനം ചെയ്തു. പി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.സി. വിജയരാഘവന്‍, വി. അശോകന്‍, ടി. ശ്രീധരന്‍, കണ്യത്ത് കുമാരന്‍, സി. മഹമൂദ്, എസ്.കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് (എസ്) ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിദര്‍ശന്‍ യാത്ര നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി. സോമശേഖരന്‍, ടി.കെ. രാഘവന്‍, ടി. മോഹന്‍ദാസ്, വള്ളില്‍ ശ്രീജിത്, ശ്രീധരന്‍ മേപ്പയില്‍, രഞ്ജിത് വള്ളില്‍ എന്നിവര്‍ സംസാരിച്ചു. ഐ.എന്‍.ടി.യു.സി. കയറ്റിറക്ക് തൊഴിലാളി യൂനിയന്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. മാതോംകണ്ടി അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എന്‍.എ. അമീര്‍, സി.കെ. വിശ്വനാഥന്‍, പറമ്പത്ത് ദാമോദരന്‍, റോബിന്‍ ജോസഫ്, അജിത്പ്രസാദ് കുയ്യാലില്‍, ജിതേഷ് പുറങ്കര, സുരേഷ് കുരിയാടി, മുക്രീന്‍റവിട അജിത്, കെ.കെ. അമ്മദ് എന്നിവര്‍ സംസാരിച്ചു. താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയും സീനിയര്‍ സിറ്റിസന്‍സ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എം.ടി. ജലജാറാണി ഉദ്ഘാടനം ചെയ്തു. അഡ്വ. രാജീവന്‍ മല്ലിശ്ശേരി ക്ളാസെടുത്തു. നാരായണനഗര്‍ സൂര്യയോഗയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. യോഗാചാര്യന്‍ രാജഗോപാലന്‍െറ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. മുല്ളേരി വാസു, എ.കെ. ചന്ദ്രന്‍, ലക്ഷ്മി, ശ്യാമള, ചന്ദ്രിക എന്നിവര്‍ നേതൃത്വം നല്‍കി. തിരുവള്ളൂര്‍: ജവഹര്‍ നവോദയ സ്കൂളില്‍ ഗാന്ധിജയന്തി ദിനത്തില്‍ അശ്വനി അമിതാബ് ഗാന്ധിസ്മൃതി പ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഇന്ദിര വി. നായര്‍ അധ്യക്ഷത വഹിച്ചു. സ്കൗട്ട് വളന്‍റിയര്‍മാരും ലവ് ഗ്രീന്‍ ക്ളബ് അംഗങ്ങളും മണിയൂര്‍ ഡിസ്പെന്‍സറി പരിസരം വൃത്തിയാക്കി. കെ.സി. സുരേഷ്, എ.കെ. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ആയഞ്ചേരി പഞ്ചായത്ത് 10ാം വാര്‍ഡിലെ ശുചീകരണ പ്രവൃത്തി വാര്‍ഡ് അംഗം ടി.വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കക്കട്ടില്‍: യുനൈറ്റഡ് കുളങ്ങരത്തിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശുചീകരണം നടത്തി. വി.കെ. കുഞ്ഞിരാമന്‍, പി.സി. റോജിത്ത്, മുരളീധരന്‍, വി.കെ. സജീര്‍ ചന്ദ്രോത്ത്, ശശിധരന്‍ കുനിയില്‍, എം.കെ. നാണു, പി.സി. സജീര്‍, ടി. അജ്നാസ്, എം. കരുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പേരാമ്പ്ര: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സ്മൃതിസംഗമം സംഘടിപ്പിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മെംബര്‍ മൂസ കോത്തമ്പ്ര ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് മുനീര്‍ നൊച്ചാട് അധ്യക്ഷത വഹിച്ചു. പി.സി. ഉബൈദ്്, ശിഹാബ് കന്നാട്ടി, പി.സി. ജൈസല്‍, ജൗഹര്‍ പാലേരി, എ.കെ. ഹസീബ്, കെ.പി.കെ. ഹാരിസ്, നദീര്‍ ചെമ്പനോട, അസ്കര്‍ അലി എന്നിവര്‍ സംസാരിച്ചു. അര്‍ഷാദ് കീഴരിയൂര്‍, ആഷിദ് ചാവട്ട്, നിയാസ് കക്കാട് നേതൃത്വം നല്‍കി. വില്യാപ്പള്ളി: ഫെയ്ത് ബുക്സ് വടകരയുടെയും പറമ്പില്‍ എല്‍.പി സ്കൂളിന്‍െറയും ആഭിമുഖ്യത്തില്‍ ഗാന്ധി ചിത്രപ്രദര്‍ശനം നടന്നു. തോടന്നൂര്‍ ബ്ളോക് പ്രസിഡന്‍റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. ബ്ളോക്കംഗം പി.എം. വിനോദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബാലന്‍, റീന രാജന്‍, ഹെഡ്മാസ്റ്റര്‍ ഒ. ബാബു, കെ.എല്‍. അശ്വന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.