കക്കട്ടില്‍: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയില്‍ അമ്പലകുളങ്ങരക്കും മൊകേരിക്കുമിടയില്‍ നിരന്തരമായുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട സുരക്ഷാ നടപടികള്‍ കടലാസിലൊതുങ്ങുന്നു. അമിതവേഗതയിലത്തെിയ കാറിടിച്ച് വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ട് പിഞ്ചോമനകള്‍ മരിച്ചതോടെ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം എ.ഡി.എം ജനില്‍കുമാര്‍ വിവിധ വകുപ്പുമേധാവികളുടെ യോഗം വിളിക്കുകയും അപകടമേഖലയില്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ധാരണയാവുകയും ചെയ്തിരുന്നു. എന്നാല്‍, യോഗം നടന്ന് മൂന്നുമാസത്തോളമാവുമ്പോഴും സുരക്ഷാ നടപടിയുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികപോലും സ്വീകരിക്കാന്‍ അധികൃതര്‍ക്കായില്ല. പൊതുമരാമത്ത്, പൊലീസ് മേധാവികള്‍, വൈദ്യുതി, റവന്യൂ, ജലസേചന വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവരാണ് അപകടമേഖല സന്ദര്‍ശിച്ച് സുരക്ഷാ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇതുപ്രകാരം മൊകേരി കലാനഗര്‍ മുതല്‍ അമ്പലകുളങ്ങരവരെ നടപ്പാത നിര്‍മിക്കുക, റോഡിന്‍െറ പാര്‍ശ്വഭാഗങ്ങളിലെ വൈദ്യുതി തൂണുകള്‍ മാറ്റുക, കടത്തനാടന്‍കല്ലിനും വട്ടോളിക്കുമിടയിലുള്ള ജലസേചന വകുപ്പിനു കീഴിലുള്ള മണ്‍തിട്ടകളും കാടും വെട്ടിവൃത്തിയാക്കുക, കടത്തനാടന്‍കല്ലിലെ റോഡിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ എയര്‍വാള്‍സ് കുഴി മൂടുക, സ്കൂള്‍ പരിസരങ്ങളില്‍ പൊലീസ് ജാഗ്രത പാലിക്കുക എന്നീ നിര്‍ദേശങ്ങളാണ് യോഗം മുന്നോട്ടുവെച്ചത്. എന്നാല്‍, സ്കൂള്‍ പരിസരത്ത് പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും മറ്റൊരു നിര്‍ദേശവും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. താല്‍ക്കാലികമായി അപകടം കുറക്കാന്‍ കടത്തനാടന്‍കല്ല് പരിസരത്ത് ഡിഡൈവര്‍ സ്ഥാപിക്കുകയും നാട്ടുകാര്‍ മുന്‍കൈയെടുത്ത് കാടുവെട്ടിത്തെളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, റോഡരികില്‍ സ്ഥലമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളടക്കം ഭീതിയോടെയാണ് നടന്നുപോകുന്നത്. നടപ്പാത നിര്‍മാണത്തിനായി റോഡ് സേഫ്റ്റിയുടെ ഫണ്ടിനുവേണ്ടി തുക കണക്കാക്കി ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. കാലതാമസം കൂടാതെ സുരക്ഷാനടപടികള്‍ നടപ്പാക്കാന്‍ അന്നത്തെ യോഗത്തില്‍ വകുപ്പുമേധാവികളെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും നടന്നില്ല. നടപടികള്‍ വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.