വിവരസാങ്കേതിക വളര്‍ച്ചക്കൊപ്പം പഠനരീതിയിലും മാറ്റങ്ങളുണ്ടാവണം –മന്ത്രി ശശീന്ദ്രന്‍

കൊടുവള്ളി: വിവരസാങ്കേതിക ടെക്നോളജിയുടെ വളര്‍ച്ചക്കൊപ്പം വിദ്യാഭ്യാസ പഠനരീതിയിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാവണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ 1000 പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍െറ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി കൊടുവള്ളി മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി ‘ക്രിസ്റ്റല്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ മുഖ്യാതിഥിയായി. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ സൂപ്പര്‍ അഹ്മദ്കുട്ടി, ഒ.പി. ശോഭന, നഗരസഭാ ചെയര്‍പേഴ്സന്‍ ഷെരീഫ കണ്ണാടിപ്പൊയില്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എന്‍.സി. ഉസ്സയിന്‍, വി.സി. അബ്ദുല്‍ ഹമീദ്, പി.കെ. വബിത, ബേബി രവീന്ദ്രന്‍, കെ. സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.എ. ഗഫൂര്‍, പി.ടി.എം. ഷറഫുന്നിസ, ഷക്കീല, നഗരസഭാ കൗണ്‍സിലര്‍മാരായ കെ. ബാബു, ഇ.സി. മുഹമ്മദ്, വായോളി മുഹമ്മദ്, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദന്‍ മണിയോത്ത്, ബി.ആര്‍.സി ഡി.പി.ഒ ജയകൃഷ്ണന്‍, എ.ഇ.ഒമാരായ എന്‍.പി. മുഹമ്മദ് അബ്ബാസ്, ടി.പി. അബ്ദുല്‍ മജീദ്, ഗംഗാധരന്‍, പി.ബി. അബ്ദുറഹിമാന്‍, ഷാന്‍ കട്ടിപ്പാറ, എ. അരവിന്ദന്‍, സോമന്‍ പിലാത്തോട്ടം, കെ.വി. സെബാസ്റ്റ്യന്‍, കോതൂര്‍ മുഹമ്മദ്, വേളാട്ട് മുഹമ്മദ്, ഒ.പി.ഐ. കോയ, പദ്ധതി കണ്‍വീനര്‍ ഡോ. അബ്ദുല്‍ റഷീദ്, യു. ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.