ചേന്ദമംഗലൂര്‍: ഇരുവഴിഞ്ഞിപ്പുഴ മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിയെ കാണാതായി. ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുന്ന നിഹാല്‍ മുഹമ്മദിനെയാണ് (13) കാണാതായത്. കോട്ച്ചല്‍ത്ത് മുഹമ്മദ് (കുഞ്ഞന്‍)-നിസാറ ദമ്പതികളുടെ മകനാണ്. സ്കൂള്‍ വിട്ടശേഷം കൂട്ടുകാരൊത്ത് പുഴയില്‍ നീന്തുന്നതിനിടയില്‍ താഴ്ന്നുപോവുകയായിരുന്നു. നന്നായി നീന്തല്‍ വശമുള്ള വിദ്യാര്‍ഥിയാണ്. മണല്‍ കുത്തിയെടുത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ട ഭാഗത്താണ് മുങ്ങിപ്പോയത്. മംഗലശ്ശേരി മൈതാനത്ത് കളിക്കുന്ന യുവാക്കള്‍ ഉടനത്തെന്നെ പുഴയില്‍ ചാടി മുങ്ങിനോക്കിയെങ്കിലും കുട്ടിയെ കണ്ടത്തൊനായില്ല. ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രശസ്തരായ പുല്‍പ്പറമ്പിലെ യുവാക്കളും തിരച്ചിലില്‍ സജീവ പങ്കാളികളായിരുന്നു. മുക്കം ഫയര്‍ഫോഴ്സ് യൂനിറ്റ് ഈ സമയം ആനക്കാംപൊയില്‍ പതങ്കയത്ത് യുവാവ് വെള്ളച്ചാട്ടത്തിലകപ്പെട്ട സ്ഥലത്തേക്ക് പോയതായിരുന്നു. ഇതിനാല്‍, വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്സ് യൂനിറ്റാണ് എത്തിയത്. ഒപ്പം മീഞ്ചന്ത യൂനിറ്റിലെ ശിഹാബുദ്ദീന്‍െറ നേതൃത്വത്തിലുള്ള മുങ്ങല്‍വിദഗ്ധരായ ‘സ്ക്യൂബ ടീമും’ തിരച്ചില്‍ നടത്തി. മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി. കുഞ്ഞന്‍, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല, മുക്കം മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സന്‍ ഹരീദ മോയിന്‍കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍മാരായ ശഫീഖ് മാടായി, എ. അബ്ദുല്‍ ഗഫൂര്‍, പി.പി. അനില്‍കുമാര്‍, ലീല പുല്‍പ്പറമ്പില്‍, ഒതയമംഗലം മഹല്ല് പ്രസിഡന്‍റ് കെ. സുബൈര്‍ എന്നിവരും സ്ഥലത്തത്തെി. അഡീഷനല്‍ തഹസില്‍ദാര്‍ അനിത കുമാരി, കൊടുവള്ളി സി.ഐ. ബിശ്വാസ്, മുക്കം എസ്.ഐ. സലീം, ലേബര്‍ ഓഫിസര്‍ രാജന്‍, മുക്കം താഴക്കോട് വില്ളേജ് ഓഫിസര്‍ അലവി, കക്കാട് വില്ളേജ് ഓഫിസര്‍ ഫൈസല്‍, ഫയര്‍ ആന്‍ഡ് റസ്ക്യൂ വെള്ളിമാട്കുന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ ബാബുരാജന്‍, ലീഡിങ് ഫയര്‍മാന്‍ ശുക്കൂര്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിന് നേതൃത്വം കൊടുത്തു. രാത്രി 10 വരെ നീണ്ട തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തിരച്ചില്‍ ഇന്നും തുടരും. പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു തിരുവമ്പാടി: ആനക്കാംപൊയില്‍ പതങ്കയത്ത് ഇരുവഴിഞ്ഞി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു. എടവണ്ണപ്പാറ എടശ്ശേരി കടവ് ചക്കരക്കാവില്‍ ആസിഫലി (19)യെയാണ് പുഴയില്‍ കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിനത്തെിയതായിരുന്നു. മുക്കത്ത് നിന്നത്തെിയ അഗ്നിശമന സേനയും നാട്ടുകാരും രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടത്തൊന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.