മാപ്പിള സംഗീത അക്കാദമി അവാര്‍ഡുകള്‍ സമ്മാനിച്ചു

കോഴിക്കോട്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക കലാമേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ടൗണ്‍ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്് ബാബു പറശ്ശേരി അവാര്‍ഡുകള്‍ നല്‍കി. പി. ഭാസ്കരന്‍ മാസ്റ്റര്‍ അവാര്‍ഡ് കവി ആലങ്കോട് ലീലാകൃഷ്ണനും എം.എസ്. ബാബുരാജ് അവാര്‍ഡ് ഹിന്ദുസ്ഥാനി സംഗീതകാരന്‍ ഡോ. മെഹ്റൂഫ്രാജും ഏറ്റുവാങ്ങി. മോനിഷ അവാര്‍ഡ് കലാമണ്ഡലം അരുണ ആര്‍. മാരാറും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ് ഹസ്സന്‍ നെടിയനാടും ഏറ്റുവാങ്ങി. മലബാര്‍ കലാമേള വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കി. അവാര്‍ഡ് വിതരണത്തിനുശേഷം ഇശല്‍ നിലാവ് റിയാലിറ്റിഷോയും നടന്നു. കെ.എം. കെ. വെള്ളയില്‍ അധ്യക്ഷത വഹിച്ചു. കാനേഷ് പൂനൂര്‍, സുബൈദ കല്ലായി, റഹിയാന ബഷീര്‍, ഫൗസിയ അസീസ് എന്നിവര്‍ സംസാരിച്ചു. എന്‍. ബഷീര്‍ സ്വാഗതവും എം.കെ. എം. കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.