കോഴിക്കോട്: വെള്ളിയാഴ്ച അര്‍ധരാത്രിവരെ പ്രവര്‍ത്തിച്ച് കോഴിക്കോട്ടെ ആദായനികുതി വകുപ്പ് ഓഫിസ്. കണക്കില്‍ കാണിക്കാത്ത വരുമാനം വെളിപ്പെടുത്തി നികുതി യടക്കാനുള്ള സത്യവാങ്മൂലം നല്‍കാനുള്ള സമയമാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചത്. വൈകിയത്തെുന്ന അപേക്ഷകള്‍ സ്വീകരിക്കാനാണ് സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം രാത്രി 12വരെ ഓഫിസ് പ്രവര്‍ത്തിച്ചത്. ആദായനികുതി വകുപ്പ് കോഴിക്കോട് പ്രിന്‍സിപ്പല്‍ കമീഷണറുടെ കീഴിലുള്ള മാനാഞ്ചിറയിലെ ഓഫിസില്‍ പത്തോളം ജീവനക്കാര്‍ രാത്രിയിലും കര്‍മനിരതരായി. അര്‍ധരാത്രിവരെയും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആളുകളത്തെി. ഇവരുടെ പേരോ കണക്കോ വെളിപ്പെടുത്താന്‍ പാടില്ളെന്നാണ് നിയമം. കോഴിക്കോട് ഇന്‍കംടാക്സ് ജോയന്‍റ് കമീഷണര്‍മാരായ എം. ലക്ഷ്മി, കെ.എം. അശോക്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സത്യവാങ്മൂലം സ്വീകരിച്ചത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ കമീഷണറുടെ പരിധിയില്‍വരുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളിലും മാഹിയിലും കണക്കില്‍കാണിക്കാത്ത വരുമാനം നിക്ഷേപിച്ച് വലിയവീടുകളും കെട്ടിടങ്ങളും നിര്‍മിച്ചതായി കണ്ടത്തെിയിട്ടുണ്ട്. ഇതോടെ കള്ളപ്പണ നിക്ഷേപം, ധനകാര്യ സ്ഥാപനങ്ങളില്‍ കണക്കില്‍ കാണിക്കാതെ വരുമാനം നിക്ഷേപിക്കല്‍, നിക്ഷേപത്തിനായി വ്യാജ ഫോമുകള്‍ സമര്‍പ്പിക്കല്‍ എന്നിവ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ കര്‍ശന നടപടിയെടുക്കുന്നതിന്‍െറ ഭാഗമായാണ് ‘വരുമാനപ്രഖ്യാപന പദ്ധതി-2016’ ആരംഭിച്ചത്. ഇതുപ്രകാരം കണക്കില്‍കാണിക്കാതെ വരുമാനം വെളിപ്പെടുത്തി നികുതിയടച്ചാല്‍ പിഴ, പ്രോസിക്യൂഷന്‍ നടപടികളില്‍നിന്ന് ഒഴിവാകാം. കണക്കില്‍ കാണിക്കാത്ത വരുമാനമോ അത്തരം വരുമാനംകൊണ്ടുള്ള നിക്ഷേപങ്ങളോ സ്വത്തുക്കളോ കെട്ടിടങ്ങളോ കൈവശമുള്ളവര്‍ക്ക് ഈ പദ്ധതിയിലുടെ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസാന തീയതിയായിരുന്നു സെപ്റ്റംബര്‍ 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.